കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ വെള്ളവും വെളിച്ചവും ഇല്ല
Feb 14, 2013, 11:21 IST
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍
|
കംഫര്‍ട്ട് സ്റ്റേഷന്റെ പരിസരം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബാത്ത്‌റൂമില്‍ നിന്നും കക്കൂസില്‍ നിന്നും പുഴുക്കള്‍ ഇറങ്ങിവരുന്നത് പതിവ് കാഴ്ചയാണ്. കംഫര്‍ട്ട് സ്റ്റേഷന്റെ ശോചനീയാവസ്ഥ കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കംഫര്‍ട്ട് സ്റ്റേഷനില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ താമസിയാതെ മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ മൂത്രപ്പുരയില്‍ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
Keywords: Water, Electricity, Kanhangad, Bus stand, Comfort station, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News