തെരുവ് വിളക്കുകള്‍ കത്തുന്നില്ല; പന്തം കൊളുത്തി നാട്ടുകാരുടെ പ്രതിഷേധം
May 10, 2014, 12:39 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.05.2014) തെരുവ് വിളക്കുകള്‍ കത്താത്തതിനെതിരെ പന്തം കൊളുത്തി നാട്ടുകാരുടെ പ്രതിഷേധം. തൃക്കരിപ്പൂര്‍ പൊറോപ്പാട് കൈക്കോട്ടുകടവ് പ്രദേശങ്ങള്‍ ഉള്‍പെടുന്ന 15-ാം വാര്‍ഡിലെ ജനങ്ങളാണ് വ്യത്യസ്തമായൊരു പ്രതിഷേധവുമായി രംഗത്തുവന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രദേശത്തെ തെരുവ് വിളക്കുകള്‍ കത്തിന്നില്ലെന്നും വാര്‍ഡ് മെമ്പറുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള പ്രദേശത്ത് മാലിന്യം കെട്ടിക്കിടക്കുകയാണെന്നും ഇതൊന്നും നീക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തിറങ്ങിയ നാട്ടുകാരില്‍ ചിലര്‍ പ്രതികരണ വേദി രൂപീകരിച്ചിട്ടുണ്ട്. പ്രദേശവാസികളായ എം.കെ റഷീദ്, ഷാഹുല്‍ ഹമീദ്, ഷാജഹാന്, എം.ടി.പി റഷീദ്, മന്‍സൂര്‍ തുടങ്ങിയവരാണ് പ്രതികരണ വേദിക്ക് നേതൃത്വം നല്‍കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Trikaripur, Panchayath, Street, Lights, Protest, Kasaragod, Ward member.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067