ഡിഐജി പ്രഖ്യാപിച്ച തീവണ്ടിയിലെ പാളം പരിശോധന പാളി
Aug 25, 2012, 19:42 IST
കാഞ്ഞങ്ങാട് : ഉത്തര മേഖല ഡിഐജിയായിരുന്ന എസ് ശ്രീജിത്ത് 'കൊട്ടും കുരവയുമായി' പ്രഖ്യാപിച്ച ട്രോളിയാത്രയും റെയില്‍ പാളം പരിശോധനയും പാളി.
മാര്‍ച്ച് മൂന്നിന് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ റെയില്‍പാളത്തില്‍ 'പൈപ്പ് ബോംബ് 'കണ്ടെത്തിയതിനെതുടര്‍ന്ന് മഞ്ചേശ്വരം മുതല്‍ വളപട്ടണം
പാലം വരെ റെയില്‍പാളത്തിലൂടെ സദാസമയവും ലോക്കല്‍ പോലീസും റെയില്‍വെ പോലീസും സംയുക്തമായി ട്രോളിയാത്ര നടത്തുമെന്നും റെയില്‍പാളങ്ങള്‍ പരിശോധിക്കുമെന്നും റെയില്പാളത്തിനരികിലുള്ള വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുമെന്നും ഡിഐജി എസ് ശ്രീജിത്ത് കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
റെയില്‍വെ പോലീസും ലോക്കല്‍ പോലീസും സംയുക്തമായി ട്രോളി യാത്രയും തുടര്‍ പരിശോധനയും അന്വേഷണങ്ങളും നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ചെറുവത്തൂര്‍ പൈപ്പ് ബോംബ് സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഡി ഐജി കാഞ്ഞങ്ങാട് സര്‍കാര്‍ അതിഥി മന്ദിരത്തില്‍ എത്തി മാധ്യമപടയോട് റെയില്‍ ട്രാക്കില്‍ ഏര്‍പെടുത്തുന്ന സുരക്ഷാ സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.
എന്നാല്‍ ഈ പ്രഖ്യാപനം വെറുമൊരു 'പുക'യായി മാറുകയായിരുന്നു. ഡിഐജിയുടെ അറിയിപ്പ് ആ വാക്കില്‍ മാത്രം ഒതുങ്ങി.
ജില്ലയില്‍ റെയില്പാളങ്ങളില് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ റെയില്‍വെ പോലീസും ലോക്കല്‍ പോലീസും ട്രോളിയിലൂടെ സഞ്ചരിക്കുന്ന പദ്ധതിയായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. ഡിഐജി എസ് ശ്രീജിത്തുതന്നെ കാഞ്ഞങ്ങാട്ട് റെയില്‍വെ സ്റ്റേഷനില്‍ ട്രോളിയില്‍ സഞ്ചരിച്ച് അന്വേഷണ നടപടികള്‍ വിശദീകരിക്കാനും മറന്നില്ല. അദ്ദേഹം കാഞ്ഞങ്ങാട് നിന്ന് തിരിച്ചുപോയതോടെ എല്ലാം പഴയ അവസ്ഥയിലേക്ക്.
ജില്ലയിലെ ലോക്കല്‍ പോലീസിലെ ചില ഉന്നതര്‍ക്കും റെയില്‍വെ പോലീസ് സി ഐ സുനിലിനുമായിരുന്നു ഇതിന്റെ ചുമതല ഏല്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഒരു നടപടിയുമുണ്ടായിരുന്നില്ല. ചെറുവത്തൂര്‍ പൈപ്പ് ബോംബ് കേസിന്റെ അന്വേഷണമെങ്ങുമെത്തിയില്ല. കോഴിക്കോട് റെയില്‍വെ യൂണിറ്റിലെ സി ഐക്കാണ് അന്വേഷണ ചുമതല. അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ്.
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെ നാലാമത്തെ പ്ളാറ്റ് ഫോമിലാണ് ബോംബുകളെന്ന് സംശയിക്കുന്ന മൂന്ന് പൈപ്പുകള്‍ കണ്ടെത്തിയത്. രാത്രി സര്‍വീസ് അവസാനിപ്പിച്ച് നാലാമത്തെ ട്രാക്കില്‍ നിര്തിയിട്ടിരുന്ന ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ വണ്ടിയുടെ അടിയില്‍ പാളത്തിലാണ് പൈപ്പുകള്‍ വീണ് കിടന്നിരുന്നത്. രാവിലെ ആറര മണിയോടെ പാസഞ്ചര്‍ വണ്ടി മംഗലാപുരത്തേക്ക് പോകാന്പഴയ ഒന്നാമത്തെ പ്ളാറ്റ് ഫോമിലൂടെ നീങ്ങിയതോടെ ട്രാക്കില്‍ അഞ്ജാത വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ട യാത്രക്കാരില്‍ ചിലരാണ് അധികൃതര്‍ക്ക് വിവരം നല്‍കിയത്.
ഈ സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണാധികാരികളും പോലീസും സടകുടഞ്ഞ് എഴുന്നേറ്റു. ഡിഐജി എസ് ശ്രീജിത്ത് അന്നത്തെ ജില്ലാ കലക്ടര്‍ കെ എസ് സതീഷ്, ജില്ലാ പോലീസ് സുപ്രണ്ട്, കാഞ്ഞങ്ങാട് എ എസ് പി, റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Keywords: Kanhangad, Kasaragod, Police, DIG-Sreejith, Cheruvathur, Railway-track, Kerala