city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിഐ­ജി­ പ്ര­ഖ്യാ­പി­ച്ച തീ­വ­ണ്ടി­യി­ലെ പാ­ളം പരി­ശോ­ധ­ന പാളി

ഡിഐ­ജി­ പ്ര­ഖ്യാ­പി­ച്ച തീ­വ­ണ്ടി­യി­ലെ പാ­ളം പരി­ശോ­ധ­ന പാളി
കാ­ഞ്ഞ­ങ്ങാ­ട് : ഉ­ത്ത­ര മേ­ഖ­ല ഡി­ഐ­ജി­യാ­യി­രു­ന്ന എ­സ് ശ്രീ­ജി­ത്ത് 'കൊ­ട്ടും കു­ര­വ­യു­മാ­യി' പ്ര­ഖ്യാ­പി­ച്ച ട്രോ­ളി­യാ­ത്ര­യും റെ­യില്‍ പാളം പ­രി­ശോ­ധ­ന­യും പാളി.

മാര്‍­ച്ച് മൂ­ന്നിന് ചെ­റു­വ­ത്തൂര്‍ റെ­യില്‍­വെ സ്റ്റേ­ഷ­ന് മു­ന്നില്‍ റെ­യില്‍­പാള­ത്തില്‍ 'പൈ­പ്പ് ബോം­ബ് 'ക­ണ്ടെ­ത്തി­യ­തി­നെ­തു­ടര്‍­ന്ന് മ­ഞ്ചേ­ശ്വ­രം മു­തല്‍ വ­ള­പട്ട­ണം

പാ­ലം വ­രെ റെ­യില്‍­പാ­ള­ത്തി­ലൂ­ടെ സ­ദാ­സ­മ­യ­വും ലോ­ക്കല്‍ പോ­ലീ­സും റെ­യില്‍­വെ പോ­ലീ­സും സം­യു­ക്ത­മാ­യി ട്രോ­ളിയാ­ത്ര ന­ട­ത്തു­മെ­ന്നും റെ­യില്‍­പാ­ള­ങ്ങള്‍ പ­രി­ശോ­ധി­ക്കു­മെ­ന്നും റെ­യില്‍­പാള­ത്തി­ന­രി­കി­ലു­ള്ള വീ­ട്ടു­കാ­രു­മാ­യി ബ­ന്ധം സ്ഥാ­പി­ക്കു­മെ­ന്നും ഡി­ഐ­ജി എ­സ് ശ്രീ­ജി­ത്ത് കാ­ഞ്ഞ­ങ്ങാ­ട്ട് മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ട് വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

റെ­യില്‍­വെ പോ­ലീ­സും ലോ­ക്കല്‍ പോ­ലീ­സും സം­യു­ക്ത­മായി ട്രോ­ളി യാ­ത്ര­യും തു­ടര്‍ പ­രി­ശോ­ധ­ന­യും അ­ന്വേ­ഷ­ണ­ങ്ങ­ളും ന­ട­ത്തു­മെ­ന്നും അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്­തു. ചെ­റു­വ­ത്തൂര്‍ പൈ­പ്പ് ബോം­ബ് സം­ഭ­വ­ത്തെ ­തു­ടര്‍­ന്ന് സ്ഥ­ലം സ­ന്ദര്‍­ശി­ച്ച ഡി ഐജി കാ­ഞ്ഞ­ങ്ങാ­ട് സര്‍­കാര്‍ അ­തി­ഥി മ­ന്ദി­ര­ത്തില്‍ എ­ത്തി മാ­ധ്യ­മ­പ­ട­യോ­ട് റെ­യില്‍ ട്രാ­ക്കില്‍ ഏര്‍­പെടു­ത്തു­ന്ന സു­ര­ക്ഷാ സം­വി­ധാ­ന­ത്തെ­ക്കു­റി­ച്ച് വി­ശ­ദീ­ക­രി­ച്ചി­രു­ന്നു.
എ­ന്നാല്‍ ഈ പ്ര­ഖ്യാ­പ­നം വെ­റു­മൊ­രു 'പു­ക'­യാ­യി മാ­റു­ക­യാ­യി­രു­ന്നു. ഡിഐ­ജി­യു­ടെ അ­റി­യി­പ്പ് ആ വാ­ക്കില്‍ മാ­ത്രം ഒ­തു­ങ്ങി.

ജി­ല്ല­യില്‍ റെ­യില്‍പാ­ള­ങ്ങ­ളില്‍ സു­ര­ക്ഷി­ത­ത്വം ഉ­റ­പ്പ് വ­രു­ത്തു­ന്ന­തില്‍ റെ­യില്‍­വെ പോ­ലീ­സും ലോ­ക്കല്‍ പോ­ലീ­സും ട്രോ­ളി­യിലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന പ­ദ്ധ­തി­യാ­യി­രു­ന്നു ഇ­തില്‍ പ്ര­ധാ­ന­പ്പെ­ട്ട­ത്. ഡി­ഐ­ജി എ­സ് ശ്രീ­ജി­ത്തു­ത­ന്നെ കാ­ഞ്ഞ­ങ്ങാ­ട്ട് റെ­യില്‍­വെ സ്റ്റേ­ഷ­നില്‍ ട്രോ­ളി­യില്‍ സ­ഞ്ച­രി­ച്ച് അ­ന്വേ­ഷ­ണ ന­ട­പ­ടി­കള്‍ വി­ശ­ദീ­ക­രി­ക്കാ­നും മ­റ­ന്നി­ല്ല. അ­ദ്ദേ­ഹം കാ­ഞ്ഞ­ങ്ങാ­ട് നി­ന്ന് തി­രി­ച്ചു­പോ­യ­തോ­ടെ എ­ല്ലാം പ­ഴ­യ അ­വ­സ്ഥ­യി­ലേ­ക്ക്.

ജി­ല്ല­യി­ലെ ലോ­ക്കല്‍ പോ­ലീ­സി­ലെ ചി­ല ഉ­ന്ന­തര്‍­ക്കും റെ­യില്‍­വെ പോ­ലീ­സ് സി ഐ സു­നി­ലി­നു­മാ­യി­രു­ന്നു ഇ­തി­ന്റെ ചു­മ­ത­ല ഏല്‍­പിച്ചി­രു­ന്ന­ത്. എ­ന്നാല്‍ പി­ന്നീ­ട് ഒ­രു ന­ട­പ­ടി­യു­മു­ണ്ടാ­യി­രു­ന്നി­ല്ല. ചെ­റു­വ­ത്തൂര്‍ പൈ­പ്പ് ബോം­ബ് കേ­സി­ന്റെ അ­ന്വേ­ഷ­ണ­മെ­ങ്ങു­മെ­ത്തി­യി­ല്ല. കോ­ഴി­ക്കോ­ട് റെ­യില്‍­വെ യൂ­ണി­റ്റി­ലെ സി ഐക്കാ­ണ് അ­ന്വേ­ഷ­ണ ചു­മ­ത­ല. അ­ന്വേ­ഷ­ണം ഏ­താ­ണ്ട് നി­ല­ച്ച മ­ട്ടാ­ണ്.

ചെ­റു­വ­ത്തൂര്‍ റെ­യില്‍­വെ സ്റ്റേ­ഷ­നി­ലെ നാ­ലാ­മ­ത്തെ പ്‌ളാറ്റ് ഫോ­മി­ലാ­ണ് ബോം­ബു­ക­ളെ­ന്ന് സം­ശ­യി­ക്കു­ന്ന മൂ­ന്ന് പൈ­പ്പു­കള്‍ ക­ണ്ടെ­ത്തി­യ­ത്. രാ­ത്രി സര്‍­വീ­സ് അ­വ­സാ­നി­പ്പി­ച്ച് നാ­ലാ­മ­ത്തെ ട്രാ­ക്കില്‍ നിര്‍­തി­യി­ട്ടി­രു­ന്ന ചെ­റു­വ­ത്തൂര്‍-മം­ഗ­ലാ­പു­രം പാ­സ­ഞ്ചര്‍ വ­ണ്ടി­യു­ടെ അ­ടി­യില്‍ പാ­ള­ത്തി­ലാ­ണ് പൈ­പ്പു­കള്‍ വീ­ണ് കി­ട­ന്നി­രു­ന്ന­ത്. രാ­വി­ലെ ആ­റ­ര മ­ണി­യോ­ടെ പാ­സ­ഞ്ചര്‍ വ­ണ്ടി മം­ഗ­ലാ­പു­ര­ത്തേ­ക്ക് പോ­കാന്‍­പ­ഴ­യ ഒ­ന്നാ­മ­ത്തെ പ്‌ളാറ്റ് ഫോ­മി­ലൂ­ടെ നീ­ങ്ങി­യ­തോ­ടെ ട്രാ­ക്കില്‍ അ­ഞ്­ജാ­ത വ­സ്­തു­ക്കള്‍ ശ്ര­ദ്ധ­യില്‍­പെ­ട്ട യാ­ത്ര­ക്കാ­രില്‍ ചി­ല­രാ­ണ് അ­ധി­കൃ­തര്‍­ക്ക് വി­വ­രം നല്‍­കി­യ­ത്.

ഈ സം­ഭ­വ­ത്തെ തു­ടര്‍­ന്ന് ജി­ല്ലാ ഭ­ര­ണാ­ധി­കാ­രി­ക­ളും പോ­ലീ­സും സ­ട­കു­ട­ഞ്ഞ് എ­ഴു­ന്നേ­റ്റു. ഡി­ഐ­ജി എ­സ് ശ്രീ­ജി­ത്ത് അ­ന്ന­ത്തെ ജി­ല്ലാ ക­ല­ക്­ടര്‍ കെ എ­സ് സ­തീ­ഷ്, ജി­ല്ലാ പോ­ലീ­സ് സു­പ്രണ്ട്, കാ­ഞ്ഞ­ങ്ങാ­ട് എ എ­സ് പി, റെ­യില്‍­വെ­യി­ലെ ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍ സ്ഥ­ല­ത്തെ­ത്തു­ക­യും വി­ശ­ദ­മാ­യ അ­ന്വേ­ഷ­ണം ന­ട­ത്തു­ക­യും ചെ­യ്­തി­രു­ന്നു.

Keywords:  Kanhangad, Kasaragod, Police, DIG-Sreejith, Cheruvathur, Railway-track, Kerala

Related News:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia