ട്യൂഷന്‍ സെന്റര്‍ പീഡനം: സാക്ഷികളില്ല; അന്വേഷണം പ്രതിസന്ധിയില്‍
Jan 21, 2013, 13:54 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ടൗണിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളില്‍ ചിലരെ സെന്റര്‍ ഉടമ ബല്ലാകടപ്പുറത്തെ മുഹമ്മദ് അസ്ഹര്‍ നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പോലീസിനെ വെള്ളം കുടിപ്പിക്കുന്നു.
ഈ കേസില്‍ ഒരു സാക്ഷിയെയും കണ്ടെത്താനാവാതെയും സാക്ഷികളെ രംഗത്തേക്ക് കൊണ്ടുവരാന്‍ കഴിയാതെയും അനേ്വഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ചാപ്റ്റര്‍ പീഡനക്കേസ് തിടുക്കത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് തുടക്കത്തില്‍ തന്നെ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. കേസുമായി ബന്ധപ്പെട്ട് സെന്റര്‍ ഉടമ റിമാന്‍ഡില്‍ കഴിയുകയും ഹൈക്കോടതിയില്‍ നിന്ന് വ്യവസ്ഥകളോടെ ജാമ്യം നേടി പിന്നീട് പുറത്തിറങ്ങുകയും ചെയ്തു.
പീഢഡനക്കേസ് അനേ്വഷിക്കുന്നതിന് ഡി.വൈ.എസ.്പി രഘുറാമിന്റെ നേതൃത്വത്തില്‍ പ്രതേ്യക സെല്‍ രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം എങ്ങുമെത്തില്ലെന്ന അവസ്ഥയിലാണിപ്പോള്‍. ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് പറയപ്പെടുന്ന നാല് പെണ്‍കുട്ടികളെ കേസില്‍ സാക്ഷികളാക്കാന്‍ പോലീസ് ആദ്യം തന്നെ തീരുമാനിച്ചതും ചില പെണ്‍കുട്ടികളില്‍ നിന്ന് സംഭവത്തെ കുറിച്ച് രഹസ്യമൊഴിയെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവരൊക്കെയും ഇപ്പോള്‍ സംഭവം നിഷേധിക്കുകയാണ്. അനേ്വഷണസംഘം നിരവധി തവണ പെണ്‍കുട്ടികളെ സമീപിച്ചെങ്കിലും അവരാരും പരാതി പറയാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസനേ്വഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വിഷമവൃത്തത്തിലാണ് പോലീസ് സേന. അതിനിടെ തായന്നൂരില്‍ മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് വനിത സെല്‍ സി.ഐ ശുഭാവതിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കാസര്‍കോട് നിന്നുള്ള ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് ഒരു വിവരവും പുറത്തുവിടാതെ അതിരഹസ്യമാക്കി വെച്ചിരിക്കുകയാണ് പോലീസും ബന്ധപ്പെട്ടവരും. സംഭവത്തെ കുറിച്ച് വിശദമായ അനേ്വഷണം നടത്തണമെന്ന ആവശ്യവുമുയര്‍ത്തി കോണ്‍ഗ്രസ്-സി.പി.എം നേതൃത്വം രംഗത്തുവന്നിട്ടുണ്ട്.

Keywords: Chapter, Tuition center, Students, Molestation, Case, Enquiry, Police, Trouble, Kanhangad, Kasaragod, Kerala, Malayalam news, No eye witness for tuition center molestation case.