പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല; ജനറല്‍ ആശുപത്രി ഞരങ്ങുന്നു
Dec 13, 2012, 11:43 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി പരാധീനതകളാല്‍ ഞരങ്ങുന്നു. അഞ്ച് വര്‍ഷം മുമ്പ് അന്നുവരെ താലൂക്ക് ആശുപത്രിയായിരുന്ന ഈ സര്‍ക്കാര്‍ ആതുരാലയത്തെ ജനറല്‍ ആശുപത്രിയാക്കി ബോര്‍ഡ് മാറ്റിവെച്ചുവെങ്കിലും അവസ്ഥ ഒട്ടും ഭേദമായില്ലെന്നാണ് രോഗികള്‍ പറയുന്നത്.
പുതുതായി ഏഴു നില കെട്ടിടവും അതിലേക്ക് കയറാന്‍ ലിഫ്റ്റും ഉണ്ടായെങ്കിലും ചികിത്സാസൗകര്യം മെച്ചപ്പെടുത്താന്‍ അതൊന്നും കാരണമായില്ല. ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സയ്ക്കെത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. 34 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 14 പേര് മാത്രമാണ് ജോലിയിലുള്ളത്. അവരില്‍ തന്നെ പലരും ഇടയ്ക്കിടെ അവധിയുമാണ്. അസ്ഥി രോഗ വിദഗ്ദ്ധന് ഡോ.ബി. രവികുമാര്‍ ശബരിമല ഡ്യൂട്ടി ലഭിച്ച് അങ്ങോട്ട് പോയിട്ടുണ്ട്. ചിലര്‍കൂടി അങ്ങോട്ടേക്ക് പോകാന്‍ നില്‍ക്കുകയാണ്. ചുരുക്കത്തില്‍ നാലോ അഞ്ചോ ഡോക്ടര്‍മാരുടെ സേവനം മാത്രമേ ആശുപത്രിയില്‍ ലഭിക്കുന്നുള്ളൂ.
ഡോക്ടര്‍മാരുടെ പരിശോധനാ മുറിക്ക് മുമ്പില്‍ അതിരാവിലെ തന്നെ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്. അതിനിടെ ഡോക്ടര്‍മാര്‍ ചായ കുടിക്കാനും വാര്‍ഡിലെ രോഗികളെ പരിശോധിക്കാനും മറ്റും പോവും. 12 മണിയോടു കൂടി ഒ.പി പരിശോധന അവസാനിപ്പിക്കുന്ന ഡോക്ടര്‍മാര്‍ അപ്പോഴും ക്യൂവില്‍ നില്ക്കുന്ന രോഗികളെ പരിശോധിക്കാന്‍ കൂട്ടാക്കാറില്ല. ആവശ്യമാണെങ്കില്‍ രോഗികള്‍ക്ക് കാഷ്വാലിറ്റിയിലുള്ള ഏതെങ്കിലും എം.ബി.ബി.എസ്. ഡോക്ടറെ കാണാം. അസ്ഥി രോഗ വിദഗ്ദ്ധന് ശബരിമല ഡ്യൂട്ടിക്ക് പോയതോടെ ആ വിഭാഗത്തില്‍ പരിശോധിക്കാന്‍ ആരുമില്ല. അസ്ഥി രോഗവുമായി ബന്ധപ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളെയോ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയേയോ സമീപിക്കേണ്ട സ്ഥിതിയാണ്.
ആവശ്യത്തിന് പരിശോധനാ സൗകര്യങ്ങളും മരുന്നും ഇനിയും ആശുപത്രിയില്‍ ലഭ്യമല്ല. ഇടയ്ക്കിടെ തകരാറാകുന്ന ലിഫ്റ്റ് ആശുപത്രിയുടെ നിത്യ ശാപമാണ്. രോഗികളെ മുകളിലെ നിലയിലേക്കും താഴേക്കും ചക്ര കസേരയിലും സ്ട്രക്ച്ചറിലും മറ്റും കൊണ്ടു പോകാന്‍ ഉണ്ടാകേണ്ട റാമ്പ് (ചരിഞ്ഞ പാത) ആശുപത്രി കെട്ടിടത്തിന് പണിതിട്ടേയില്ല. ഇതുമൂലം രോഗികള്‍ക്കുണ്ടാകുന്ന വിഷമം ചില്ലറയല്ല.
ഡസന്‍ കണക്കിന് ഡോക്ടര്‍മാരുടെ പേരെഴുതിയ ബോര്‍ഡ് ആശുപത്രിയുടെ ചുമരില്‍ തൂക്കിയിട്ടിട്ടുണ്ടെങ്കിലും ആ ഡോക്ടര്‍മാരൊന്നും നാട്ടില്‍ തന്നെ ഇല്ലാത്ത സ്ഥിതിയാണ്. രോഗികള്‍ക്ക് നിര്‍ദേശം നല്കുന്ന ബോര്‍ഡുകള്‍ക്കും ആശുപത്രിയില്‍ കുറവില്ല. എന്നാല്‍ പരാതി കേള്‍ക്കാന്‍ ആശുപത്രിയില്‍ ആരും തയ്യാറല്ല എന്നാണ് സ്ഥിതി.
ആശുപത്രിക്കകത്തും പുറത്തും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും മയക്കുമരുന്ന് ഇടപാടുകാരുടെയും വിഹാരമാണ്. രോഗികളുടെയും അവരുടെ സാഹായികളുടെയും പണവും മറ്റും വാര്‍ഡുകളില്‍ നിന്ന് മോഷ്ടിക്കുന്നതും പതിവാണ്. ഈയിടെയാണ് രണ്ട് നഴ്സുമാരെ ഒരാള്‍ ആശുപത്രി പരിസരത്തു വെച്ച് കയറിപ്പിടിച്ചത്. ചുരുക്കത്തില്‍ ആശുപത്രിയില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍പോലും പറ്റാത്ത സാഹചര്യമാണ്. ജനറല്‍ ആശുപത്രിയായുള്ള സ്ഥാനക്കയറ്റം കേവലം ബോര്‍ഡ് മാറ്റത്തില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്.

Keywords: General-Hospital, Kasaragod, Treatment, Doctors, Board, Medicine, Patient's, Kanhangad, Kerala, No doctors in general hospital.