പ്രസവവാര്‍ഡില്‍ നിന്നും സംശയ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലീസ് വിട്ടയച്ചു
Sep 27, 2015, 10:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/09/2015) ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ യുവാവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തോയമ്മല്‍ ലക്ഷംവീട് കോളനിയിലെ സന്തോഷ് എന്ന യുവാവിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് കേന്ദ്രീകരിച്ച് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സന്തോഷിനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ അടക്കമുള്ളവര്‍ പ്രസവവാര്‍ഡില്‍ നിന്നും പിടികൂടുകയും വിവരമറിഞ്ഞെത്തിയ പോലീസിന് കൈമാറുകയും ചെയ്തത്.
എന്നാല്‍ യുവാവിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയ ശേഷം ചോദ്യം ചെയ്ത് വിട്ടയക്കുകയാണുണ്ടായത്. പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ മോഷണം പെരുകുന്നതില്‍ രോഗികള്‍ കടുത്ത ആശങ്കയിലാണ്. പ്രസവചികിത്സയ്‌ക്കെത്തുന്ന യുവതികളുടെയും അവര്‍ക്ക് കൂട്ടിനെത്തുന്ന സ്ത്രീകളുടെയും സ്വര്‍ണവും പണവും മോഷ്ടിക്കുന്നതാണ് പതിവായിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് പുല്ലൂരിലെ രാജേഷിന്റെ ഭാര്യാ മാതാവിന്റെ സ്വര്‍ണം ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ടുമാസം മുമ്പ് മോഷണം പോയിരുന്നു. അതിന് ശേഷവും ഇവിടെ നിന്ന് പലരുടെയും സ്വര്‍ണവും പണവും മോഷ്ടിക്കപ്പെട്ടു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

Keywords: Kasaragod, Kerala, Kanhangad, Police, Investigation, Robbery, No case against suspected.