പരപ്പ ആയുര്‍വേദ ആശുപത്രി, കിടത്തി ചികിത്സ ആയില്ല
Jul 3, 2015, 16:00 IST
നീലേശ്വരം: (www.kasargodvartha.com 03/07/2015) പരപ്പ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി 10 കിടക്കകളോടു കൂടിയ ആശുപത്രിയായി ഉയര്‍ത്തുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ ഉറപ്പ് പാഴായി. 2000 ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഡിസ്‌പെന്‍സറിയില്‍ നിലവില്‍ നാല് ജീവനക്കാരാണ് വേണ്ടത്. സ്ഥിരമായി ഇവിടെ നിലവില്‍ മെഡിക്കല്‍ ഓഫീസറില്ല.
ഭീമനടി ഗവ. ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഇവിടെ വന്നാണ് രോഗികളെ പരിശോധിക്കുന്നത്. ഒരു ഫാര്‍മസിസ്റ്റും പാര്‍ട്ട് ടൈം സ്വീപ്പറുമുണ്ട്. അറ്റന്‍ഡറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നൂറിലധികം രോഗികള്‍ ഇവിടെ പരിശോധനക്കെത്താറുണ്ട്.
കഴിഞ്ഞ വര്‍ഷം ജില്ലയിലെ മാതൃകാ ഡിസ്‌പെന്‍സറിയായി പ്രഖ്യാപിച്ച ഇതിനെ കിടത്തി ചികിത്സയോടു കൂടിയ ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തുമെന്ന് 2013 ല്‍ പരപ്പയില്‍ എത്തിയ ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും അതും നടപ്പിലായിട്ടില്ല. പട്ടിക ജാതി, പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ ഏറെയുളള ഇവിടെ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Keywords : Nileshwaram, Kanhangad, Kerala, Hospital, Treatment, Minister, Minister V.S Shiva Kumar, Health.