കാഞ്ഞങ്ങാട്ട് ഫുട്‌ബോള്‍ മത്സരത്തിന് നൈജീരിയന്‍ താരങ്ങളുടെ നീണ്ടനിര
Apr 7, 2015, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/04/2015) കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നൈജീരിയന്‍ ഇറക്കുമതി താരങ്ങളുടെ നീണ്ട നിര. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ മേളയിലാണ് 22 ഓളം വിദേശ താരങ്ങള്‍ അണിനിരക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും നൈജീരിയക്കാരാണ്.
നൈജീരിയയിലെ ഫീലേ, ഓ ബി, എമേഗ, എറീക്ക്, മുല്ലൂക്ക്, എബി, ഫാനി, സാംസണ്‍, ഷാരൂഖ്, സീഗ്രോ, സ്റ്റീഫന്‍, ചാള്‍സ്, പ്രിന്‍സ്, സ്റ്റീഫന്‍, മൈക്കല്‍, ആഫ്രിക്കയില്‍ നിന്ന് ചിനാഡോ, ബജ്‌കോ, ഒബിനോ, ഐവറികോസ്റ്റില്‍ നിന്ന് പോള്‍, അബു, റിഫായി, ചാള്‍സ്, എന്നിവരാണ് കാഞ്ഞങ്ങാട്ടെ ഫുട്‌ബോള്‍ മൈതാനത്ത് ഇറങ്ങുന്നത്. എഫ്‌സി കൊണ്ടോട്ടി, അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ്, എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍, ടൗണ്‍ ടീം കോഴിക്കോട്, സിറ്റിസണ്‍ ഉപ്പള, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, ശബാബ് പയ്യന്നൂര്‍, കാലിക്കറ്റ് സെവന്‍സ്, ഷൂട്ടേഴ്‌സ് പടന്ന, സൂപ്പര്‍ സോക്കര്‍ ബിച്ചാരക്കടവ് എന്നീ ടീമുകളാണ് വിദേശ താരങ്ങളെ ഇറക്കിയത്.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ശബാബ് പയ്യന്നൂരിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തൃക്കരിപ്പൂര്‍ ഹിറ്റാച്ചി തോല്‍പ്പിച്ചു.

File Photo |
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ശബാബ് പയ്യന്നൂരിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തൃക്കരിപ്പൂര്‍ ഹിറ്റാച്ചി തോല്‍പ്പിച്ചു.
Keywords : Kanhangad, Football Tournament, Sports, Club, Kasaragod, Nigeria.