നിധീഷിന്റെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
Aug 26, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/05/2015) മണല്‍ ലോറി ദേഹത്തുകയറി യുവാവ് ദാരുണമായി മരിച്ചസംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പടന്നക്കാട് കരുവളത്തെ രാജന്‍-പ്രസന്ന ദമ്പതികളുടെ മകന്‍ നിധീഷ് എന്ന മണിയന്‍ (19) മരിച്ച സംഭവത്തിലാണ് ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. സി.ഐ. യു. പ്രേമന്‍, എസ്.ഐ. ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിവരികയാണ്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
സംഭവസമയം നിധീഷിനൊപ്പം ലോറിയില്‍ പൂഴി നിറക്കുന്ന ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളായ മറ്റു യുവാക്കളുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കൂടി പുറത്തുവന്നാല്‍ മാത്രമേ മരണം സംബന്ധിച്ചുള്ള മറ്റ് കേസ് നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.
അപകടം വരുത്തിയ ലോറിയെയും ഡ്രൈവര്‍ ചാളക്കടവിലെ ഹനീഫയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറി ഡ്രൈവറെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മരണം സംബന്ധിച്ച് ബന്ധുക്കളുടെ മൊഴിയും പോലീസ് ശേഖരിക്കും. മരണം കൊലപാതകമാണോ എന്ന പരാതിയൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നത്.
മാസങ്ങളായി പടന്നക്കാട് കരുവളത്ത് നിന്നും മണല്‍ കടത്തിക്കൊണ്ടുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യം മനസിലാക്കാന്‍ മണല്‍ കടത്ത് സംഘത്തിന്റെ പൈലറ്റ് വണ്ടികള്‍ സ്ഥിരമായി ഈ ഭാഗത്ത് കറങ്ങാറുണ്ട്. പൈലറ്റ് വണ്ടിയില്‍ നിന്നും സന്ദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ സാന്നിധ്യമില്ലെന്ന് മനസിലാക്കിയാണ് ഇവിടെ നിന്നും മണല്‍ കടത്തിയ ലോറികള്‍ പുറത്തുപോകുന്നത്. നിരവധി ലോറികളില്‍ രാത്രികാലങ്ങളില്‍ പടന്നക്കാട്ട് നിന്നും മണല്‍ കടത്തുന്നുണ്ട്.
Related News:
മണല്‍ കടത്ത് സംഘത്തിന്റെ ലോറി കയറി തൊഴിലാളിയായ യുവാവ് ദാരുണമായി മരിച്ചു; ലോറിയും

Keywords : Kanhangad, Kerala, Kasaragod, Case, Murder-case, Youth Dies, Nidheesh death: case registered, Moti Silks