പത്ര കെട്ടുകള്‍ ഏജന്റുമാര്‍ തടഞ്ഞു
Mar 22, 2012, 16:34 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മലയാള മനോരമ ബ്യൂറോഓഫീസില്‍ വ്യാഴാഴ്ച രാവിലെ വിതരണത്തിനെത്തിച്ച പത്ര കെട്ടുകള്‍ ഏജന്റുമാര്‍ തടഞ്ഞു. പത്രക്കെട്ട് വിതരണത്തിനായി എത്തിച്ചവിവരമറിഞ്ഞ ഏജന്റുമാര്‍ ഓഫീസിലേക്ക് കടന്ന് പത്രവില്‍പ്പന അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം സൃഷ്ടിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് പോലീസെത്തിയാണ് ഏജന്റുമാരെ പിന്തിരിപ്പിച്ചത്. പത്രഏജന്റുമാരുടെ സമരം ഇന്നും തുടരുകയാണ്. കാര്യങ്കോട് പുഴയിലും പെരുമ്പ പുഴയിലും പത്രക്കെട്ടുകള്‍ ഏജന്റുമാര്‍ വലിച്ചെറിഞ്ഞു. ചിലയിടങ്ങളില്‍ പത്രക്കെട്ടുകള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്.