city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ­സ്.പി.യു­ടെ ക്രൈം സ്­ക്വാ­ഡ് അം­ഗ­ത്തി­നെ­തി­രെ കൂ­ടു­തല്‍ അ­ന്വേ­ഷ­ണ­ത്തി­നു സാധ്യത

എ­സ്.പി.യു­ടെ ക്രൈം സ്­ക്വാ­ഡ് അം­ഗ­ത്തി­നെ­തി­രെ കൂ­ടു­തല്‍ അ­ന്വേ­ഷ­ണ­ത്തി­നു സാധ്യത കാ­ഞ്ഞ­ങ്ങാ­ട്: കാ­സര്‍­കോ­ട് ജി­ല്ലാ പോ­ലീ­സ് സൂ­പ്ര­ണ്ടി­ന്റെ കീ­ഴി­ലു­ള്ള ക്രൈം സ്­ക്വാ­ഡ് പി­രി­ച്ചു­വി­ട്ട് പുതി­യ സ്­ക്വാ­ഡ് രൂ­പീ­ക­രി­ക്കും. ഇതോ­ടൊപ്പം രാജ­ധാ­നി­-­പെ­രിയ ബാങ്ക് അട­ക്ക­മുള്ള പ്രമാ­ദ­മാ­യ ക­വര്‍ചാ­ക്കേ­സു­ക­ളിലെ തൊണ്ടി മുത­ലു­കളെ സംബ­ന്ധിച്ചും പുന­ര­­ന്വേഷണം ന­ട­ത്താനും സാധ്യത­യേ­റി.

കുപ്ര­സിദ്ധ കവര്‍ചക്കാ­രന്‍ ആക്രി ബഷീ­റു­മായി അടു­ത്ത ബന്ധ­മു­ണ്ടെന്ന് പുറ­ത്തു­വന്ന പോലീ­സു­കാ­രന്‍ ഫിറോസ് അടക്കമുള്ള­വ­രാണ് ഈ കേസു­ക­ളിലെ തൊണ്ടി­മു­ത­ലു­കള്‍ കണ്ടെ­ടു­ത്ത­ത്. പോലീസ് കണ്ടെ­ടുത്ത തൊണ്ടി­മു­ത­ലു­കളെ സംബ­ന്ധിച്ച് നേരത്തെ തന്നെ പല കോണു­ക­ളില്‍ നിന്നും ആക്ഷേ­പ­മു­യര്‍­ന്നി­രുന്നു.

ജില്ലാ പോലീസ് ചീഫിന്റെ കീഴില്‍ നി­ല­വി­ല്‍ ക്രൈം സ്­ക്വാ­ഡി­ലു­ള്ള ചി­ല­രെ അ­താ­ത് പോ­ലീ­സ് സ്റ്റേ­ഷ­നി­ലേ­ക്ക് തി­രി­ച്ച­യ­ക്കാ­നും നീ­ക്കം നട­ക്കു­ന്നുണ്ട്. ജി­ല്ലാ പോ­ലീ­സ് മേ­ധാ­വി­യു­ടെ കീ­ഴില്‍ ഒ­രു ഗ്രേ­ഡ് എ­സ്‌ഐ അ­ട­ക്കം ആ­റോ­ളം പേ­ര­ട­ങ്ങു­ന്ന ക്രൈം സ്­ക്വാ­ഡ് നി­ല­വി­ലു­ണ്ട്.

പ്ര­മാ­ദ­മാ­യ കേ­സു­ക­ളില്‍ തു­മ്പു­ണ്ടാ­ക്കു­ന്ന­തി­ന് ഈ ക്രൈം സ്­ക്വാ­ഡി­ന്റെ സേ­വ­നം ഉ­പ­യോ­ഗ­പ്പെ­ടു­ത്താ­റു­ണ്ട്. ജി­ല്ലാ പോ­ലീ­സ് സൂ­പ്ര­ണ്ടി­ന് ല­ഭി­ക്കു­ന്ന ര­ഹ­സ്യ വി­വ­ര­ങ്ങ­ളെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ എ­സ് പി നേ­രി­ട്ട് ഈ ക്രൈം സ്­ക്വാ­ഡി­നെ വി­ശ്വ­സ്­ത­ത­യോ­ടെ ഏല്‍­പിക്കാ­റു­ണ്ട്. ഡിവൈഎ­സ്പി, സിഐ, എ­സ്‌ഐമാ­രെ സ­ഹാ­യി­ക്കു­ന്ന­തി­നും ക്രൈം സ്­ക്വാ­ഡ് അം­ഗ­ങ്ങ­ളെ എ­സ് പി വി­ട്ടു­കൊ­ടു­ക്കാ­റു­മു­ണ്ട്.

നി­ല­വി­ലു­ള്ള ക്രൈം സ്­ക്വാ­ഡി­ലെ ചി­ല­രു­മാ­യി ബ­ന്ധ­പ്പെ­ട്ട് വി­വാ­ദ­ങ്ങള്‍ ത­ല­പൊ­ക്കി­യ­തോ­ടെ­യാ­ണ് ക്രൈം സ്­ക്വാ­ഡ് പി­രി­ച്ചു­വി­ടാ­നോ പൊ­ളി­ച്ചെ­ഴു­താ­നോ പു­ന:­സം­ഘ­ടി­പ്പി­ക്കാ­നോ പോ­ലീ­സ് ഉ­ന്ന­ത ത­ല­ത്തില്‍ ആ­ലോ­ച­ന തു­ട­ങ്ങി­യ­ത്. അ­ന്തര്‍­സം­സ്ഥാ­ന ബ­ന്ധ­മു­ള്ള കു­പ്ര­സി­ദ്ധ ക­വര്‍­ച­ക്കാ­രന്‍ തൃ­ക്ക­രി­പ്പൂ­രി­ലെ കെ പി ബ­ഷീര്‍ എ­ന്ന ആ­ക്രി ബ­ഷീ­റു­മാ­യി ര­ഹ­സ്യ ബ­ന്ധ­മു­ള്ള എ­സ്പിയു­ടെ ക്രൈം സ്­ക്വാ­ഡില്‍­പ്പെ­ട്ട കാ­സര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് സ്റ്റേ­ഷ­നി­ലെ സീ­നി­യര്‍ സി­വില്‍ പോ­ലീ­സ് ഓ­ഫീ­സര്‍ ക­രി­വെ­ള്ളൂര്‍ സ്വ­ദേ­ശി എം ടി ഫി­റോ­സി­നെ ചു­റ്റി­പ്പ­റ്റി ഞെ­ട്ടി­പ്പി­ക്കു­ന്ന ചി­ല വി­വ­ര­ങ്ങള്‍ പു­റ­ത്ത് വ­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ക്രൈം സ്­ക്വാ­ഡ് പൊ­ളി­ച്ചെ­ഴു­താന്‍ ഉ­ദ്യോ­ഗ­സ്ഥ­രെ പ്രേ­രി­പ്പി­ക്കു­ന്നത്.

തൃ­ക്ക­രി­പ്പൂ­രി­ലും ചെ­റു­വ­ത്തൂ­രി­ലും കര്‍­ണ്ണാ­ട­ക­യി­ലെ ഉ­പ്പി­നങ്ങാ­ടി­യി­ലും ജ്വ­ല്ല­റി­കള്‍ ക­വര്‍­ച്ച ചെ­യ്യാ­നും ചെ­റു­വ­ത്തൂ­രി­ലെ ജ്വ­ല്ല­റി വ്യാ­പാ­രി­യെ ക­ട­യ­ട­ച്ച് വീ­ട്ടി­ലേ­ക്ക് പോ­കു­മ്പോള്‍ അ­ടി­ച്ചു വീ­ഴ്­ത്തി കൊ­ള്ള­യ­ടി­ക്കാ­നും ആ­ക്രി ബ­ഷീ­റി­ന് പോ­ലീ­സുകാ­രന്‍ ഫി­റോ­സ് നിര്‍­ദ്ദേ­ശം നല്‍­കി­യ­താ­യു­ള്ള മൊ­ബൈല്‍ ഫോണ്‍ സം­ഭാ­ഷ­ണം പു­റ­ത്ത് വ­ന്നി­രു­ന്നു. ഈ സം­ഭാ­ഷ­ണ­ത്തി­ന്റെ റി­ക്കാര്‍­ഡ് ചെ­യ്­ത സിഡി ഉ­ത്ത­ര­മേ­ഖ­ല ഡി ഐജി.യു­ടെയും ക­ണ്ണൂര്‍­- കാ­സര്‍­കോ­ട് ജി­ല്ലാ പോ­ലീ­സ് സൂ­പ്ര­ണ്ടു­മാ­രു­ടെ­യും മു­ന്നി­ലു­ണ്ട്.

ഫി­റോ­സി­നെ­തി­രെ അ­ന്വേ­ഷ­ണ­ത്തി­ന് ജി­ല്ലാ പോ­ലീ­സ് മേ­ധാ­വി എ­സ് സു­രേ­ന്ദ്രന്‍ ഉ­ത്ത­ര­വി­ട്ടി­ട്ടു­ണ്ട്. ക­വര്‍­ച­ക്കാ­രു­മാ­യി ഫി­റോ­സി­നു­ള്ള അ­ടു­ത്ത ബ­ന്ധ­ത്തെ­ക്കു­റി­ച്ചു­ള്ള വി­ശ­ദ­മാ­യ വി­വ­ര­ങ്ങള്‍ ഒ­ന്നൊ­ന്നാ­യി പു­റ­ത്ത് വ­ന്നു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. പ്ര­മാ­ദ­മാ­യ ഒ­ട്ട­ന­വ­ധി കേ­സു­കള്‍ അ­ന്വേ­ഷി­ക്കു­ന്ന സം­ഘ­ത്തില്‍ ഫി­റോ­സ് അം­ഗ­മാ­ണ്.

കാ­ഞ്ഞ­ങ്ങാ­ട് രാ­ജ­ധാ­നി ജ്വ­ല്ല­റി ക­വര്‍­ച­യു­ടെ പു­ന­ര­ന്വേ­ഷ­ണ­ത്തി­നും കാ­ഞ്ഞ­ങ്ങാ­ട്ടെ ജ്വ­ല്ല­റി­യില്‍ നി­ന്ന് സ്വര്‍­ണം വാ­ങ്ങി ക­ള്ള­നോ­ട്ട് നല്‍­കി­യ കേ­സി­ന്റെ­യും രേ­ഷ്­മ തി­രോ­ധാ­ന കേ­സി­ന്റെ­യും മ­റ്റും അ­ന്വേ­ഷ­ണം ന­ട­ത്തി­വ­രു­ന്ന സം­ഘ­ത്തി­ലെ പ്ര­ധാ­ന സ­ഹാ­യി­യാണ് ആ­രോ­പ­ണ വി­ധേ­യ­നാ­യ പോ­ലീ­സു­കാ­രന്‍ ഫി­റോ­സ്.

Keywords:  Kasaragod, Kanhangad, Robbery, Police, Bank, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia