പുതുവത്സരാഘോഷം അതിര് വിട്ടു; കാഞ്ഞങ്ങാട്ട് പത്രവാഹനം തകര്‍ത്തു
Jan 1, 2013, 17:50 IST
കാഞ്ഞങ്ങാട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അമിത മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കള്‍ കാഞ്ഞങ്ങാട്ടെ പുതിയകോട്ടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പരാക്രമം നടത്തി. മദ്യലഹരിയില്‍ പുതിയകോട്ട റോഡില്‍ ആനന്ദ നൃത്തമാടിയ ഇവര്‍ വാഹനങ്ങള്‍ തടയുകയും പത്രക്കെട്ടുകളുമായി വരികയായിരുന്ന വാന്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ രണ്ടുപേരെയും കയ്യോടെ പിടികൂടി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ബിരിക്കുളം സ്വദേശിയും അലാമിപ്പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ. സുജിത്ത്(23), കാഞ്ഞങ്ങാട് കുന്നുമ്മലിലെ മിഥുന്‍(19) എന്നിവരാണ് പോലീസ് പിടിയിലായത്. സ്വകാര്യ ബസ് ജീവനക്കാരായ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ പുതിയകോട്ടയില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തുകയായിരുന്ന സുജിത്തും മിഥുനും ദേശാഭിമാനി, ദീപിക, ഹിന്ദു പത്രങ്ങളുടെ കെട്ടുകളുമായി വരികയായിരുന്ന വാനിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ വാന്‍ ഡ്രൈവര്‍ പാലാവയലിലെ സിബി(32)ക്ക് പരിക്കേറ്റു. സിബിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷം ഹൊസ് ദുര്‍ഗ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നേരിയ സംഘര്‍ ഷങ്ങള്‍ക്ക് കാരണമായി.

Keywords: New year, Celebration, News paper, Vehicle, Attack, Kanhangad, Kasaragod, Kerala, Malayalam news