തൃക്കരിപ്പൂരില്‍ വെളിച്ച വിപ്ലവം ആരംഭിച്ചു
Sep 8, 2015, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/09/2015) തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ടൗണിലും പൊതുമരാമത്ത് നിരത്തുകളിലും വെളിച്ച വിപ്ലവം തീര്‍ക്കുവാന്‍ 20 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിലും, റെയില്‍ വേസ്റ്റേഷന്‍ പരിസരത്തും ഓരോ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.
ഇതിന് 2.10 ലക്ഷം രൂപ ചെലവ് വരും. ടൗണില്‍ 65 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ 3.30 ലക്ഷം രൂപ, പൊതുമരാമത്ത് നിരത്തുകളില്‍ കത്താത്ത പഴയ ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ 6.22 ലക്ഷം രൂപ, പുതുതായി ലൈന്‍ വലിക്കുവാന്‍ 7.60 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഭരണസമിതി നടപ്പിലാക്കുന്നത്.
2014- 15 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയില്‍ നിന്നാണ് വെളിച്ചവിപ്ലവം സൃഷ്ടിക്കുവാന്‍ ആവശ്യമായ ഫണ്ട് വകയിരുത്തിയത്. പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ പ്രധാന റോഡുകളിലെല്ലാം തെരുവ് വിളക്കുകള്‍ പ്രകാശിക്കുമെന്ന് പ്രസിഡണ്ട് എജിസി ബഷീര്‍, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ എന്നിവര്‍ പറഞ്ഞു.

Keywords : Trikaripur, Kasaragod, Kanhangad, Kerala, Development project, Street.