രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് പുതിയ മൊബൈല്‍ ടവര്‍; ടവറിനെ 'പരിധിക്ക് പുറത്താക്കണമെന്ന്' നാട്ടുകാര്‍
Aug 24, 2015, 12:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/08/2015) അര്‍ദ്ധരാത്രിയില്‍ അനുമിതിയില്ലാത്ത മൊബൈല്‍ ടവര്‍ ഉയര്‍ന്നു. രാവിലെ ഇതു കണ്ട് നാട്ടുകാര്‍ അമ്പരന്നു. മേലാങ്കോട്ടാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് നഗരസഭയുടെ അനുമതിയില്ലാതെ റിലയന്‍സ് ടവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പണികഴിപ്പിച്ചത്.
മേലാങ്കോട് എ.സി. കണ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവ. സ്‌കൂളിന് തൊട്ടടുത്തുള്ള ഇലക്‌ട്രോണിക്‌സ് വ്യാപാരിയുടെ പറമ്പിലാണ് ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ രോഷാകുലരായി. സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി അപ്പുക്കുട്ടന്‍, നഗരസഭ കൗണ്‍സിലര്‍ പി. ലീല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാര്‍ വ്യാപാരിയുടെ വീട്ടിലെത്തുകയും ടവര്‍ അവിടെ നിന്നും പിന്‍വലിച്ചില്ലെങ്കില്‍ വീട്ടിന് മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്തുമെന്ന് സംഘംമുന്നറിയിപ്പ് നല്‍കി.
മൊബൈല്‍ ടവറിന്റെ വയറുകളും മറ്റും നശിപ്പിച്ച നിലയിലാണ്. റിലയന്‍സിന്റെ പ്രതിനിധികള്‍ തിങ്കളാഴ്ച വൈകിട്ടോടെ മേലാങ്കോട്ട് എത്തുമെന്ന് വ്യാപാരി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാട്ടുകാര്‍ സ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടവര്‍ സ്ഥിതി ചെയ്യുന്ന പറമ്പിലെ കവാടത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ പതാക ഉയര്‍ത്തിയിട്ടുണ്ട്.
Keywords: Kanhangad, Kerala, Kasaragod, Mobile tower, New mobile tower constructed without permission.
Advertisement: