ആശുപത്രിക്ക് മുന്നില്‍ ഓട്ടോറിക്ഷയില്‍ നേപ്പാള്‍ യുവതിക്ക് സുഖപ്രസവം
Aug 22, 2014, 11:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2014) നേപ്പാള്‍ സ്വദേശിനിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം. കോട്ടച്ചേരി രാംനഗര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിലെ കാവല്‍ക്കാരനായ നേപ്പാള്‍ സ്വദേശി ദീപകിന്റെ ഭാര്യ രാധ (29)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ജില്ലാ ആശുപത്രി ഗേറ്റിനടുത്ത് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാധയെ ഭര്‍ത്താവ് ദീപകും സഹോദരി സംഗീതയും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ജില്ലാ ആശുപത്രി ഗേറ്റിന് മുന്നില്‍ വെച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
ഇത് മൂന്നാമത്തെ പ്രസവമാണ് രാധയുടേത്. രണ്ട് ആണ്‍കുട്ടികളുണ്ട്.

Keywords : Kanhangad, Hospital, Auto-rickshaw, Auto journey, Kasaragod, Kerala, Nepal,Nepal woman delivers baby in auto rickshaw.