നെഹ്‌റു കോളജില്‍ ദ്വിദിന സാഹിത്യ ശില്‍പശാല 16ന് തുടങ്ങും
Feb 14, 2013, 17:52 IST
കാഞ്ഞങ്ങാട്: നെഹ്‌റു കോളജ് സാഹിത്യവേദിയുടെ ദ്വിദിന സാഹിത്യ ശില്‍പശാല ഫെബ്രുവരി 16,17 തീയതികളില്‍ കോളജില്‍ നടക്കും. 16ന് രാവിലെ 10.30ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിക്കും.
സാഹിത്യവേദിയുടെ പ്രസിദ്ധീകരണം -ഹാജര്‍ പുസ്തകം- മുകുന്ദന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഇ.പി. രാജഗോപാലന്‍, സതീഷ് ബാബു പയ്യന്നൂര്‍, എ.വി. അനില്‍ കുമാര്‍, രാജ്‌മോഹന്‍ നീലേശ്വരം, സന്തോഷ് ഏച്ചിക്കാനം, എ.സി. ശ്രീഹരി, ദിവാകരന്‍ വിഷ്ണുമംഗലം, നാലപ്പാടം പത്മനാഭന്‍, ബിജു കാഞ്ഞങ്ങാട്, ത്യാഗരാജന്‍ ചാളക്കടവ് കെ.വി. പ്രവീണ്‍, പി.വി. ഷാജി കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് എം. മുകുന്ദനുമായി അഭിമുഖം നടത്തും. എ.വി. അനില്‍കുമാര്‍, വീരാന്‍ കുട്ടി, വി.എസ്. അനില്‍ കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും. കഥാ സംവാദം സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.15ന് നടക്കുന്ന കവിയരങ്ങ് മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ കവികള്‍ കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കാവ്യ സംവാദവും അരങ്ങേറും.
17ന് ക്യാമ്പ് അവലോഹനം, അഴീക്കോട് അനുസ്മരണം, ക്ലാസുകള്‍ എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കവി പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പരിപാടികളില്‍ പ്രമുഖ യുവ സാഹിത്യകാരന്മാര്‍ സംബന്ധിക്കും.

Keywords: Kanhangad, Nehru-college, Book, Kasaragod, Kerala, Khader Mangad, M. Mukundan, Hajarpusthakam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News