city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

48.5 കോടിയില്‍ കാഞ്ഞങ്ങാട്ടിന് ഒരു കോടി മാത്രം; എംഎല്‍എ സഭയില്‍ ആഞ്ഞടിച്ചു

48.5 കോടിയില്‍ കാഞ്ഞങ്ങാട്ടിന് ഒരു കോടി മാത്രം; എംഎല്‍എ സഭയില്‍ ആഞ്ഞടിച്ചു
കാസര്‍കോട്: ജില്ലയില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ എം എല്‍എ മാരായ കാഞ്ഞങ്ങാട് ഉള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളോടും യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയ്‌ക്കെതിരെ ചൊവ്വാഴ്ച നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ആഞ്ഞടിച്ചു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിക്കെതിരെ കത്തി കയറി. കാസര്‍കോട്ടെ അഞ്ച് നിയമസഭാ മണ്ഡ ലങ്ങളില്‍ റോഡ് പാലം നിര്‍മ്മാണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തിക്കും 2011 നവംബര്‍ 9ന് ജിഒ (ആര്‍ടി) 1540/ പിഡബ്ല്യൂഡി 9 112011 നമ്പറായി പുറത്തിറക്കിയ ഉത്തരവാണ് എംഎല്‍എ ചൊടിപ്പിച്ചത്.

ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇവയില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും യുഡിഎഫിനാണ് ആധിപത്യം. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ എംഎല്‍എ മാരാണുള്ളത്. ജില്ലയിലെ 5 മണ്ഡലങ്ങളിലും റോഡ് പാലം വികസനത്തിന് 48.20 കോടി രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറത്തിറങ്ങിയത്. 48 കോടി രൂപയോളം അനുവദിച്ചെങ്കിലും യുഡിഎഫിന്റെ രണ്ട് മണ്ഡലങ്ങളിലുംമാത്രം 43.5 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം എല്‍ഡിഎഫ് പ്രതിനിധാനം ചെയ്യുന്ന മറ്റ് മൂന്ന് മണ്ഡലങ്ങളില്‍ അനുവദിച്ചതാകട്ടെ കേവലം 4.30 കോടി രൂപയോളം മാത്രം. മൂന്ന് മണ്ഡലങ്ങള്‍ക്ക് മൊത്തം രൂപയുടെ പത്ത് ശതമാനം താഴെ മാത്രമാണ് തുക അനുവദിച്ചത്. അതെസമയം മൊത്തം തുകയുടെ 90 ശതമാനം തുക യുഡിഎഫിന്റെ രണ്ട് മണ്ഡലങ്ങളിലും മാത്രം നീക്കിവെക്കുകയായിരുന്നു. ഇതിനെയാണ് നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്‍എംഎല്‍എ ചോദ്യം ചെയ്തത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഉദുമ മണ്ഡലത്തില്‍ 1.35 കോടി രൂപയും കാഞ്ഞങ്ങാട്ട് ഒന്നരകോടി രൂപയും തൃക്കരിപ്പൂരില്‍ 1.85 കോടി രൂപയും മാത്രമാണ് നീക്കിവെച്ചത്. രാഷ്ട്രീയ മാനദണ്ഡം നോക്കി മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നത് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ചോദ്യം ചെയ്തു.

Keywords: E.Chandrashekharan-MLA, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia