'മത്സ്യതൊഴിലാളികളെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തണം'
Feb 4, 2012, 17:59 IST
കാഞ്ഞങ്ങാട്: കടലില്‍ മത്സ്യ ബന്ധത്തിനിടെ അപകടത്തില്‍പെടുന്ന മത്സ്യതൊഴിലാളികളെ സുരക്ഷിതരായി കരയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ അടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് തീരം-ധീവരസഭ ജില്ലാ കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് ചേര്‍ന്ന കണ്വെന്ഷന് വി.ആര്. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. എസ്.സോമന് മുഖ്യ പ്രഭാഷണം നടത്തി. ഭക്തി ഗാനരംഗത്ത് ശ്രദ്ധേയനായ മൂത്തല ദാമോധരന് പിലിക്കോടിനെ അനുമോദിച്ചു. കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജി. നാരായണന് ഉപഹാരം നല്കി. ടി. ധനഞ്ജയന് അധ്യക്ഷത വഹിച്ചു. ഗണേഷന് കിഴൂര്‍, മൂത്തല ദാമോധരന് എന്നിവര്‍ സംസാരിച്ചു. എം. മോഹനന് സ്വാഗതവും രാജു മുട്ടത്ത് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kanhangad, Helicopter, Fisher men.