കാഞ്ഞങ്ങാട്ട് ലീഗ് ഓഫീസിന് നേരെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരി ഓയിലൊഴിച്ചു
Dec 3, 2012, 19:32 IST
കാഞ്ഞങ്ങാട്: മീനാപീസ് കടപ്പുറത്ത് ലീഗിന്റെ ഓഫീസിന് നേരെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരി ഓയിലൊഴിച്ചു. തൊട്ടടുത്ത് ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറിനു നേരെയും കരി ഓയില്‍ പ്രയോഗം നടന്നു.
യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന പ്രചരണ പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. ലീഗ് ഓഫീസിന്റെ ഷെള്‍ട്ടറിന് എന്‍.ഡി.എഫ് എന്ന് എഴുതിയതിന് ശേഷമാണ് കരി ഓയില്‍ ഒഴിച്ചത്. തൊട്ടടുത്ത ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറിന് എന്‍.ഡി.എഫ് എന്ന് എഴുതിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ്-ലീഗ് നേതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
Keywords: Kanhangad, League office, Black oil, NDF, Bus waiting shelter, Police, Complaint, Kasaragod, Kerala, Malayalam news, NDF workers put black oil to league office wall