മണിക്കൂറുകളോളം ബസ് കാത്തുനിന്ന യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു; സംഘര്‍ഷം, പോലീസ് ലാത്തിവീശി
Jun 9, 2015, 09:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/06/2015) കെഎസ്ആര്‍ടിസി ബസുകള്‍ രണ്ടു മണിക്കൂറിലേറെ വൈകി. ക്ഷുഭിതരായ യാത്രക്കാര്‍ കണ്ണൂരിലേക്കുള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി. രോഷാകുലരായ യാത്രക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുംവരെയുണ്ടായി.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണു കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. നീലേശ്വരത്തുണ്ടായ അപകടത്തെതുടര്‍ന്നു കാസര്‍കോട് ദേശീയപാത വഴിയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഏറെ വൈകിയാണു എത്തിയത്. ഇതു ജനത്തെ ബോധ്യപ്പെടുത്താന്‍ പോലീസ് ശ്രമിക്കുകയും ഡിപ്പോ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്‌തെങ്കിലും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഹൊസ്ദുര്‍ഗ് എസ്‌ഐ കെ. ബിജുലാല്‍ ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹമെത്തിയാണു രംഗം ശാന്തമാക്കിയത്. സ്വകാര്യ ബസുകളുടെ പെര്‍മിറ്റു റദ്ദാക്കിയെങ്കിലും കാസര്‍കോട് ദേശീയപാത, ചന്ദ്രഗിരി റൂട്ടുകൡല്‍ മതിയായ ബസ് സര്‍വീസുകള്‍ നടത്താന്‍ ഇതുവരെ കെഎസ്ആര്‍ടിസിക്കു കഴിഞ്ഞിട്ടില്ല. ഇതു നിത്യവും കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷത്തിനും ഇടയാക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ മതിയായ ബസ് സര്‍വീസ് ഉറപ്പുവരുത്താന്‍ കെഎസ്ആര്‍ടിസി തയാറാകണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദൈവത്തിനും ജപ്തി നോട്ടീസോ! ‘ഹനുമാനെ’ കുടിയിറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചു
Also Read:
ദൈവത്തിനും ജപ്തി നോട്ടീസോ! ‘ഹനുമാനെ’ കുടിയിറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചു
Keywords : KSRTC-bus, Kanhangad, Kasaragod, Protest, Police, Kerala,