വളര്‍ത്തുമൃഗങ്ങളെയും ഗൃഹനാഥനെയും ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
Apr 18, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/04/2015) വളര്‍ത്തുമൃഗങ്ങളെയും ഗൃഹനാഥനെയും ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. മടിക്കൈ ചുള്ളിമൂലയിലാണ് സംഭവം. വീട്ടുവരാന്തയിലിരിക്കുകയായിരുന്ന മടിക്കൈ ചുള്ളിമൂലയിലെ എരിഞ്ഞിവളപ്പില്‍ ദാമോദരനെയാണ് (55) നായ കടിച്ച് പരിക്കേല്‍പ്പിച്ചത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ദാമോദരന്റെ മുഖം നായ കടിച്ചുകീറുന്നതുകണ്ട മകന്‍ അനീഷ് ബോധംകെട്ട് വീണു. പരിക്കേറ്റ ദാമോദരനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ ഇതേ നായ ആക്രമിച്ചിരുന്നു. പ്രസന്നന്‍, ഓമന, കണ്ണന്‍ എന്നിവരുടെ ആടുകളെയും കൃഷ്ണന്റെ പശുവിനെയും ആക്രമിച്ചത് ഈ നായയായിരുന്നു. തുടര്‍ന്നാണ് പരാക്രമം കാട്ടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നത്.
ദാമോദരന്‍ |

Keywords : Kanhangad, Kasaragod, Kerala, Dog, Natives, Killed, Hospital, Injured, Damodaran.