കഠാരയുമായി മോട്ടോര്‍ ബൈക്കിലെത്തിയ യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു
Jan 28, 2012, 16:22 IST
കാഞ്ഞങ്ങാട് : കഠാരയുമായി കാഞ്ഞങ്ങാട് കടപ്പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കടപ്പുറത്ത് യുവാവ് പരാക്രമം നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് നാട്ടുകാരുടെ പിടിയിലായത്. വിവരം അറിഞ്ഞ് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
യുവാവ് കൊട്രച്ചാല്‍ സ്വദേശിയാണെന്ന് പറയപ്പെടുന്നു. നീലേശ്വരത്ത് ഒരു ലോറി കല്ലെറിഞ്ഞ് തകര്‍ത്ത ശേഷമാണ് കടപ്പുറത്തെത്തിയതെന്ന് പോലീസ് അനേ്വഷണത്തില്‍ വ്യക്തമായി. താക്കീത് നല്കി യുവാവിനെ പിന്നീട് വീട്ടുകാരെ ഏല്‍പ്പിച്ചു. യുവാവ് മാനസിക രോഗത്തിന് ചികി ത്സ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Youth, Kanhangad, Arrest, കാഞ്ഞങ്ങാട്