city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിന്തളം തലയടുക്കത്ത് ഖനനം നാട്ടുകാര്‍ തടഞ്ഞു; സംഘര്‍ഷം

നീലേശ്വരം: (www.kasargodvartha.com 10/03/2015) ഹൈക്കോടതി ഉത്തരവുമായി കരിന്തളം തലയടുക്കത്ത് ഖനനത്തിനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു. ചൊവ്വാഴ്ച രാവിലെ രാവിലെ എട്ട് മണിയോടെയാണ് കേരള ക്ലെയ്‌സ് ആന്‍ഡ് സിറാമിക്‌സ് കമ്പനിയുടെ മണ്ണ് മാന്തി യന്ത്രവും മറ്റു യന്ത്രങ്ങളും ഖനനത്തിന് എത്തിയത്.

ഹിറ്റാച്ചി ഉപയോഗിച്ച് ഖനനത്തിന് തുടങ്ങിയപ്പോഴാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ സ്ഥലത്തെത്തി ഖനനം തടഞ്ഞത്. ഖനനത്തിനെതിരെ രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതാക്കളായ ഒ.എം. ബാലകൃഷ്ണന്‍, കെ.കെ. നാരായണന്‍, ടി.കെ. രവി, കുര്യാക്കോസ് പ്ലാപ്പറമ്പ്, എം. പുഷ്പരാജ്, ടി.കെ. ചന്ദ്രന്‍, കെ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഖനനം തടഞ്ഞത്.
കരിന്തളം തലയടുക്കത്ത് ഖനനം നാട്ടുകാര്‍ തടഞ്ഞു; സംഘര്‍ഷം
File Photo

ജീവന്‍ പോയാലും ഖനനത്തിന് അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഹിറ്റാച്ചിക്ക് മുന്നില്‍ ഇരുന്നായിരുന്നു നാട്ടുകാര്‍ പ്രവൃത്തികള്‍ തടഞ്ഞത്. വെള്ളരിക്കുണ്ട് സി.ഐ ടി.പി. സുമേഷ്, നീലേശ്വരം സിഐ കെ.എന്‍. പ്രേമരാജ്, വെള്ളരിക്കുണ്ട്-നീലേശ്വരം-ചിറ്റാരിക്കാല്‍ എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

പ്രതിഷേധം പോലീസ് കാഞ്ഞങ്ങാട് സബ് കലക്ടര്‍ ജീവന്‍ ബാബുവിനെ വിളിച്ചറിയിക്കുകയും ഇതേതുടര്‍ന്ന് സമരക്കാരെ നീക്കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. സബ് കലക്ടര്‍ തിരുവനന്തപുരത്തുള്ള ഇ ചന്ദ്രശേഖരന്‍ എം.എല്‍.എയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം.എല്‍.എ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.

ഖനനം നടത്തുന്നവര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്ന ഉത്തരവുമായാണ് കമ്പനി അധികൃതര്‍ കരിന്തളം തലയടുക്കത്തെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kanhangad, Nileshwaram, Natives, Protest, Police, Mining, Karindalam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia