ദേശീയ കായിക വേദി ജില്ലാ കണ്വെന്ഷന് നടന്നു
Jan 24, 2013, 19:19 IST
കാഞ്ഞങ്ങാട്: കെ.പി.സി.സി കായിക വിഭാഗമായ ദേശീയ കായിക വേദി കാസര്‍കോട് ജില്ലാ കണ്വന്ഷന് ഡി.സി.സി ഓഫീസില്‍ പ്രസിഡന്റ് അഡ്വ.സി.കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എ.അഷ്റഫ് അലി, വിനോദ് അച്ചാംതുരുത്തി, എന്‍.എ.സുലൈമാന്‍, കെ.രാധാകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.നജിമുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.രാമകൃഷ്ണന്‍മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലില്‍ അടിസ്ഥാന സൗകര്യങ്ങളും ആധുനിക രീതിയിലുള്ള ഉപകരണങ്ങളും നല്‍കുക, സിന്തെറ്റിക് സര്ഫസസോട് കൂടിയ റണ്‍വേകള്‍, മള്‍ട്ടി പര്‍പ്പസ് കളിസ്ഥലം എന്നിവ അനുവദിച്ച് കായികമേഖലയേയും കായികതാരങ്ങളേയും സംരക്ഷിക്കണമെന്ന് കണ്വെന്ഷന് ഐക്യകണ്ഠേന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് എ.രാമകൃഷ്ണന് മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാര്‍ എന്‍.എ. സുലൈമാന്‍, രാധാകൃഷ്ണന് മാസ്റ്റര്‍, പിനാന്‍ നീലേശ്വരം, എം.കുഞ്ഞിക്കൃഷ്ണന് ചന്തേര, ഉസ്മാന് കടവത്ത്, ജനറല്‍ സെക്രട്ടറി ഒ.ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍, സെക്രട്ടറിമാര്‍ ധനേഷ്കുമാര്‍, ഗോപാലകൃഷ്ണന്, ജനാര്ദ്ദനന് പി.വി, ട്രഷറര്‍ എ.അബ്ദുല്‍ അസീസ്, സംസ്ഥാന കമ്മിറ്റി മെമ്പറായി വിനോദ് അച്ചാംതുരുത്തി എന്നിവരെയും തിരഞ്ഞെടുത്തു.

Keywords: KPCC, Convention, Inauguration, Adv.C.K.Sreedharan, DCC office, Kanhangad, Kasaragod, Kerala, Malayalam news, National sports council district convention