ശരത് ബാബുവിന് ദേശീയതല പുരസ്‌കാരം
Mar 13, 2015, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/03/2015) പിലിക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ശരത് ബാബുവിന് ദേശീയതല അംഗീകാരം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, പര്യാവരണ്‍ മിത്ര എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയതല പ്രൊജക്റ്റ് മത്സരത്തിലാണ് ഈ 10-ാം ക്ലാസുകാരന്‍ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയനായത്.
രാജസ്ഥാനിലെ അജ്മീറില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ഇലക്ട്രോണിക്‌സ് മാലിന്യം സൃഷ്ടിക്കുന്ന വിപത്തുകള്‍ പരിഹാര മാര്‍ഗങ്ങള്‍ എന്ന വിഷയത്തിലായിരുന്നു മത്സരം. സ്‌കൂള്‍ ഹരിതസേന കോ ഓഡിനേറ്റര്‍ കെ. ജയചന്ദ്രന്റെ കീഴിലാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്. പിലിക്കോട് എരവിലെ പി.വി. ബാബു - ജയശ്രീ ദമ്പതികളുടെ മകനാണ് ശരത്.

Keywords : Kasaragod, Kanhangad, Trikaripur, Award, School, Student, Education, Examination, Sharath.