ദേശീയ പുരസ്‌കാരം മലയോരത്തിന് അഭിമാനമായി
Nov 21, 2013, 20:32 IST
കാഞ്ഞങ്ങാട്: കേന്ദ്രഗവണ്‍മെന്റിന്റെ മാനവ വിഭവ ശേഷി വകുപ്പില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മുക്ത വിദ്യ നാഷണല്‍ അവാര്‍ഡ് എന്‍.സി.ടി രാജഗോപാലിന് ലഭിച്ചത് രാജപുരത്തിനടുത്ത അയ്യങ്കാവ് എന്ന കൊച്ചുഗ്രാമത്തിന് അഭിമാനമായി മാറുന്നു. മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിദ്യാഭ്യാസ ബോര്‍ഡായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ രജത ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മികച്ച ഏജന്‍സി കോര്‍ഡിനേറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡാണ് അയ്യങ്കാവ് കൊറത്തിക്കല്ല് പരേതനായ സി.ദാമോദരന്‍ നായര്‍ എന്‍.സി.ടി പത്മാവതിയമ്മ ദമ്പതികളുടെ സീമന്തപുത്രനായ രാജഗോപാലിന് ലഭിക്കുന്നത്.
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഘടകമായ വിദ്യാഭാരതിയുടെ ദക്ഷിണ ഭാരത സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ അദ്ദേഹം. നാളെ ഡല്‍ഹിയില്‍ നോയിഡയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ രാജഗോപാല്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
പാലക്കാട് ജില്ലയിലെ കല്ലേക്കാട് കേന്ദ്രമായി വിദ്യാഭാരതിയുടെ ഭാഗമായ ഭാരതീയ വിദ്യാനികേതന്‍ രൂപം കൊണ്ടതുമുതല്‍ അതിന്റെ അമരക്കാരില്‍ ഒരാളായി എന്‍.സി.ടി.രാജഗോപാല്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാനികേതന്റെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്നു എന്‍.സി.ടി.രാജഗോപാല്‍. ഇന്ന് ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളടക്കം 437 ഓളം വിദ്യാലയങ്ങളിലായി എഴുപത്തിഞ്ചായിരത്തോളം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലാ കാര്യവാഹായും കേരളത്തിന് പുറത്ത് പഞ്ചാബിലെ ഛണ്ഡിഗഡില്‍ ഏതാനും വര്‍ഷം പ്രചാരകനായും രാജഗോപാല്‍ പ്രവര്‍ത്തിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kanhangad, Rajagopal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752