നടരാജ വിഗ്രഹം ഇനി അരുണിമക്ക് സ്വന്തം
Dec 5, 2011, 00:29 IST
കാഞ്ഞങ്ങാട്: ആഗ്രഹിച്ച് നേടിയ നടരാജവിഗ്രഹത്തിന്റെ രൂപഭംഗി നോക്കി നടരാജകഥകള്‍ മാതാപിതാക്കളോട് ചോദിച്ചറിയുകയാണ് അരുണിമ. നൃത്തത്തെ അത്രമേല്‍ സ്‌നേഹിക്കുന്ന മകളുടെ സംശയങ്ങള്‍ തീര്‍ത്ത് അച്ചന്‍ എം വി പ്രകാശനും അമ്മ ശ്രീജയും. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന കേരള കരകൗശല വികസന കോര്‍പറേഷന്‍ സ്ഥാപനമായ കൈരളിയുടെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച നടരാജ വിഗ്രഹം കണ്ടതുമുതല്‍ അരുണിമയുടെ ആഗ്രഹമായിരുന്നു അതു സ്വന്തമാക്കുകയെന്ന്. നല്ലൊരു നര്‍ത്തകി കൂടിയാണ് പതിനൊന്നുകാരിയായ അരുണിമ. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്.
ലോകൈക നാഥനായ ശിവന്റെ താണ്ഢ നൃത്തരുപമാണ് ബ്രാസില്‍ തീര്‍ത്ത് അലുമീനിയം ലാക്കേഡ് കോട്ടിംങ്ങ് ചെയ്ത ഈ ശില്പം. മുപ്പത്തിയഞ്ചായിരം രൂപയ്ക്കാണ് അരുണിമയുടെ അച്ചന്‍ പ്രകാശന്‍ ശില്പം വാങ്ങിച്ചത്. മൊറാദാബാദിലെ ഒരു മലയാളിയാണ് നടഗാജവിഗ്രഹം തീര്‍ത്തത്. മുപ്പത് കിലോ ഗ്രാം തൂക്കമുണ്ട്. നാല് വര്‍ഷത്തോളമായി ജോഷി അബ്രഹാമില്‍ നിന്ന് നാടോടി നൃത്തവും, കുറ്റിക്കോല്‍ ശ്യാമള ടീച്ചറില്‍നിന്ന് ഭരത്‌നാട്യവും മോഹിനിയാട്ടവും പഠിക്കുകയാണ് അരുണിമ. യുവജനോത്സവങ്ങളില്‍ ജില്ലാ തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പരമ്പരാഗത കരകൗശല വേലയുടെ രൂപവും ഭാവവും കാത്തുസൂക്ഷിക്കുന്ന മറ്റ് നിരവധി ശില്പങ്ങള്‍ കൈരളിയുടെ പ്രദര്‍ശനത്തിലുണ്ട്. ചെല്ലപ്പെട്ടി, റോസ് വുഡ്ഡിലും വൈറ്റ് വുഡ്ഡിലും തീര്‍ത്ത ശില്പങ്ങള്‍, ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും സമ്മേളിത രൂപമായ ആറന്‍മുളകണ്ണാടി എന്നിവയും പ്രദര്‍ശനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Arunima, Nataraja, kairali, idol, Student