ഷോക്കേറ്റു മരണം: ഇലക്ട്രീഷ്യനെ ആശുപത്രിയിലെത്തിച്ചത് അര മണിക്കൂര്‍ കഴിഞ്ഞ്
Sep 10, 2014, 18:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.09.2014) ഫ്ളക്സ് ബോര്‍ഡ് അഴിച്ചുമാറ്റുന്നതിനിടയില്‍ എച്ച്.ടി. ലൈനില്‍തട്ടി ഷോക്കേറ്റ ഇലക്ട്രീഷ്യനായ അരയി ഗവ. യുപി സ്കൂള്‍ സമീപത്തെ പി.കെ. നാരായണന് എന്ന കുട്ട്യന്‍ (58) മരിച്ചത് ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് മൂലം. സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയാണ് ഷോക്കേറ്റ് വീണ നാരായണനെ ആശുപത്രിയിലെത്തിച്ചത്. ആ സമയം മുഴുവന്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു നാരായണന്.
പടന്നക്കാട് മരിയന്‍ ആയുര്‍വേദ ക്ലിനിക്കിലെ ഇലക്ട്രീഷ്യനായ നാരായണന് ഒന്നാം നിലയിലെ ഫ്ളക്സ് ബോര്‍ഡ് അഴിച്ചുമാറ്റി പിറക് ഭാഗത്തേക്ക് മാറ്റുമ്പോഴാണ് സമീപത്തെ എച്ച്.ടി ലൈനില്‍ നിന്നും ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ച നാരായണന് ക്ലിനിക്കിന്റെ പിറകുവശത്തേക്കാണ് വീണത്. ഇവിടെ നിന്നും നാട്ടുകാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നാരായണനെ താഴെയിറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്.
ഫയര്‍ഫോഴ്സ് എത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും അരമണിക്കൂറിലധം കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ നാരായണന് മരണപ്പെട്ടു. ഷോക്കേറ്റ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചിലപ്പോള്‍ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഷോക്കേറ്റ് നാരായണന്റെ ദേഹത്ത് പൊള്ളലേറ്റിരുന്നു. ഫ്ളക്സ് ബോര്‍ഡിന്റെ ഫ്രെയിം അലുമിനിയത്തിലാണ് നിര്‍മിച്ചിരുന്നത്. ഇതാണ് ഷോക്കേല്‍ക്കാന്‍ കാരണം. ബുധനാഴ്ച രാവിലെ 10.15 മണിയോടെയായിരുന്നു അപകടം.
ഭാര്യ: ചന്ദ്രാവതി. മക്കള്‍: നികേഷ് (കൂളിക്കാട് ഇലക്ട്രിക്കല്‍സ്, കാഞ്ഞങ്ങാട്), ആശ. മരുമകന്: ഹരീഷ് അച്ചാംതുരുത്തി. സഹോദരങ്ങള്‍: പി.കെ. രാഘവന്, മാത, പാറ്റ, ചിരുത, പരേതനായ അമ്പാടി.

Related News:
ഫ്ളക്സ് ബോര്‍ഡ് അഴിച്ചുമാറ്റുന്നതിനിടയില്‍ ഇലക്ട്രീഷ്യന് ഷോക്കേറ്റ് മരിച്ചു
Keywords : Kanhangad, Death, Electricity, Hospital, Treatment, P.K Narayanan, Narayanan's death: rescue operation delayed.