വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തടസ്സപ്പെടുത്തിയ മൂന്ന് പേര്‍ക്ക് പിഴ ശിക്ഷ
Dec 29, 2011, 16:15 IST
കാഞ്ഞങ്ങാട്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തടസ്സപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് കോടതി പിഴ വിധിച്ചു. ബല്ല അടമ്പിലെ നാരായണന്റെ മകന്‍ എ നിഷാന്ത്(24), കണ്ണന്റെ മകന്‍ എ കെ ബൈജു(18), കുഞ്ഞിക്കോരന്റെ മകന്‍ എ രാജേഷ്(19) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 2,000 രൂപ വീതം പിഴ വിധിച്ചത്. ഈ കേസിലെ രണ്ട് പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പരിഗണിക്കും.
2007 നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം. മടിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അതിക്രമിച്ച് കടന്ന അഞ്ചംഗ സംഘം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടി തടസ്സപ്പെടുത്തിക്കൊണ്ട് ബഹളം വെക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ബൈക്കുകളില്‍ എത്തിയാണ് സംഘം സ്‌കൂളില്‍ അതിക്രമം നടത്തിയത്.
Keywords: Voters list, court, Kanhangad, Kasaragod