നെഹ്റു കോളജിന് നാക്ക് അംഗീകാരം
Mar 12, 2012, 23:03 IST
കാഞ്ഞങ്ങാട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച കോളജുകളുടെ പട്ടികയില്‍ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജിനും സ്ഥാനം ലഭിച്ചു. നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസസ്മെന്റ് കമ്മിറ്റിയുടെ അംഗീകാരം കോളജിന് ലഭിച്ചു. എ ഗ്രേഡ് നല്‍കിക്കൊണ്ട് നാക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
ബാംഗ്ളൂരില്‍ നാക്ക് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് രാജ്യത്തെ മികച്ച കോളജുകളുടെ പട്ടികയില്‍ നെഹ്റു കോളജിനെയും ഉള്‍പ്പെടുത്തിയത്.
കേരളത്തില്‍നിന്ന് എ ഗ്രേഡ് ലഭിച്ച നാല് കോളജുകളില്‍ ഒന്നാണ് നെഹ്റു കോളജ്. 2006 ലാണ് ആദ്യമായ് യു.ജി.സി. പ്രതിനിധി സംഘം കോളജിലെത്തിയത്. അന്നത്തെ പരിശോധനയില്‍ ബി പ്ളസ് ആണ് ലഭിച്ചത്. പരിശോധനയില്‍ നിര്‍ദ്ദേശിച്ച പതിമൂന്ന് കാര്യങ്ങളില്‍ പതിനൊന്നണ്ണം പൂര്‍ത്തീകരിക്കാന്‍ കോളജിന് കഴിഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷം യു.ജി.സി. സംഘം നടത്തിയ പരിശോധനയിലാണ് അംഗീകാരത്തിനുള്ള വഴിയൊരുക്കിയതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മാനേജര്‍ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.രാമനാഥന്‍, പ്രിന്‍സിപ്പാള്‍ ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എ.ഗംഗാധരന്‍, ഡോ. എ. മുരളീധരന്‍ സംബന്ധിച്ചു.
Keywords: NAAC award, Nehru college, Padnekadu, Kanhangad, Kasaragod