എം.വി.ദാമോദരന്‍ അനുസ്മരണം വെള്ളിയാഴ്ച
Jun 21, 2012, 12:29 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റും മലയാള മനോരമ ലേഖകനുമായിരുന്ന എം.വി. ദാമോദരന്‍ അനുസ്മരണം വെള്ളിയാഴ്ച കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടക്കും. സീനിയര്‍ ജേണലിസ്റ്റ് എം. അബ്ദുല്‍ റഹിമാന്‍ അനുസ്മരണ പ്രഭാഷണ നടത്തു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ. നാരായണന് അദ്ധ്യക്ഷത വഹിക്കും. അഡ്വ.ടി.കെ. സുധാകരന്, അഡ്വ. പി.അപ്പുക്കുട്ടന്, അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി. അബൂബക്കര്‍ ഹാജി, എസ്.കെ. കുട്ടന്, ബി. സുകുമാരന്‍, പ്രൊഫ. എ.കെ. ശങ്കരന്, മട്ടന്നൂര്‍ സുരേന്ദ്രന് എന്നിവര്‍ പ്രസംഗിക്കും. പ്രസ് ഫോറം സെക്രട്ടറി പി. പ്രവീണ്‍ കുമാര്‍ സ്വാഗതവും, ട്രഷറര്‍ കെ. ഗോവിന്ദന് മാസ്റ്റര്‍ നന്ദിയും പറയും.
Keywords: M.V.Damadharan, Anusmaranam, Press forum, Kanhangad