മാജിക് വിത്ത് എ മിഷന്‍ പരിപാടി വിജയിപ്പിക്കും
Apr 11, 2012, 12:11 IST
കാഞ്ഞങ്ങാട്: പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തുന്ന 'മാജിക് വിത്ത് എ മിഷന്‍' പരിപാടി വിജയിപ്പിക്കാന്‍ സബ് കളക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.സി.തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ഡി.ടി.പി.സി സെക്രട്ടറി പി.മുരളീധരന്‍, ആര്‍ട്ട് ഫോറം പ്രസിഡണ്ട് സി.നാരായണന്‍, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Muthukad, Magic show, Kanhangad, Kasaragod