പെന്‍ഷന്‍കാര്‍ക്ക് ചികിത്സാപദ്ധതി നടപ്പാക്കണം
Feb 2, 2012, 07:30 IST
കാഞ്ഞങ്ങാട്: പെന്‍ഷന്‍കാര്‍ക്കായി പ്രത്യേക ചികിത്സാപദ്ധതി നടപ്പാക്കണമെന്ന് കെഎസ്എസ്പിയു ഹൊസ്ദുര്‍ഗ് യൂണിറ്റ് വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി വി വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി കൃഷ്ണന് അധ്യക്ഷനായി. എം സി അഗസ്റ്റിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ടി സുബ്രഹ്മണ്യന്, കെ ചന്ദ്രശേഖരന്, എന്‍ വി അപ്പുക്കുട്ടന്, ടി ആര് അമ്മു, കെ സുകുമാരന്‍, കെ പി ശാന്തകുമാരി, എം നാരായണന്, പി കുഞ്ഞമ്പു പൊതുവാള് എന്നിവര്‍ സംസാരിച്ചു. ബി പരമേശ്വരന് നന്ദി പറഞ്ഞു.
ഭാരവാഹികള്‍: പി കൃഷ്ണന് (പ്രസിഡന്റ്), എ മീനാക്ഷി, വി വി സാമിക്കുട്ടി (വൈസ് പ്രസിഡന്റ്), എം സി അഗസ്റ്റിന് (സെക്രട്ടറി), ബി പരമേശ്വരന്, കെ നാഗേഷ് (ജോയിന്റ് സെക്രട്ടറി), പി ടി സുബ്രഹ്മണ്യന് (ട്രഷറര്‍). സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബസംഗമവും സാംസ്കാരികമേളയും കാരാട്ടുവയല്‍ പെന്ഷന് ഭവനില്‍ നടന്നു. ജില്ലാ സാംസ്കാരിക വേദി കണ്‍വീനര്‍ സിവിക് കൊടക്കാട് ഉദ്ഘാടനം ചെയ്തു. എം സി അഗസ്റ്റിന്, കോമന് കല്ലിങ്കില്‍, വി നാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
Keywords: pensioners, Treatment, Kanhangad, Kasaragod