മുസ്‌ലീങ്ങള്‍ പൊതുസമൂഹത്തിന് മാതൃകയാവണം: മുഹാജിര്‍ ഫാറൂഖി
Aug 6, 2012, 13:00 IST
കാഞ്ഞങ്ങാട്: ജീവിതത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷമത പുലര്‍ത്തി പൊതുസമൂഹത്തിന് മാതൃകയാവാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് കാഞ്ഞങ്ങാട് സലഫി മസ്ജിദ് ഉമാം മുഹാജിര്‍ ഫാറൂഖി പറഞ്ഞു.
മറ്റുള്ളവരെ ഇടിച്ച് താഴ്ത്തുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇസ്ലാമിക സംസ്‌കാരമല്ല. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ കാര്യത്തില്‍ ജാഗ്രത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
വെല്ലുവിളികള്‍ നേരിടാന്‍ മുസ്‌ലീങ്ങള്‍ ഐക്യപ്പെടണം. കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുരംഗത്തും സൂക്ഷമതപുലര്‍ത്താന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. വിജ്ഞാനവേദിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഹാജിര്‍ഫാറുഖി. അഡ്വ: എന്‍.എ. ഖാലിദ് അദ്ധ്യക്ഷനായി. ടി.മുഹമ്മദ് അസ്‌ലം സ്വാഗതവും കെ.വി. അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു. കെ.എം. അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.
കാഞ്ഞങ്ങാട് മുസ്‌ലീംയതീംഖാനയുടെ പ്രചാരണാര്‍ത്ഥം ഖത്തറിലേക്ക് തിരിക്കുന്ന യതീംഖാന പ്രസിഡണ്ട് എ. ഹമീദ് ഹാജി, അഡ്വ: എന്‍.എ ഖാലിദ് എന്നിവര്‍ക്ക് വിജ്ഞാനവേദി യാത്രയയപ്പ് നല്‍കി.

Keywords: Salafi musjid, Mohajir Farooky, Kanhangad, Kasaragod