മ്യൂസിക് ഫെയര്‍ വ്യാഴാഴ്ച തുടങ്ങും
Mar 8, 2012, 07:30 IST
കാഞ്ഞങ്ങാട്: എറണാകുളത്തെ വിജി മ്യൂസിക്‌സ് നേതൃത്വത്തില്‍ കോട്ടച്ചേരി ഗോകുലം ടവറില്‍ വ്യാഴാഴ്ച മുതല്‍ മ്യൂസിക് ഫെയര്‍ നടക്കും. കര്‍ണാട്ടിക്ക്, ഹിന്ദുസ്ഥാനി സംഗീതത്തിലെ അമൂല്യ ശേഖരങ്ങള്‍, പഴയകാല ഹിന്ദി, മലയാളം തമിഴ് സിനിമാ ഗാനങ്ങള്‍, ഫ്യൂഷന്‍ സംഗീതത്തിന്റെ ഗസല്‍, സൂഫി, കവാലി എന്നിവയും പ്രഭാഷണങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍, വേള്‍ഡ് ക്ലാസിക് സിനിമകള്‍, ലളിതഗാനങ്ങള്‍, കവിതകള്‍ എന്നിവയും ശേഖരത്തിലുണ്ടാകും. പത്രസമ്മേളനത്തില്‍ ബി.വി. രാമചന്ദ്രന്‍, വിജയന്‍ ചെരക്കര സംബന്ധിച്ചു.
Keywords: Kanhangad, Kasaragod