ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
Mar 8, 2012, 12:00 IST
Krishnan |
Indhira |
കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട കൃഷ്ണനെ നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊടവലത്തിനും അമ്പലത്തറയ്ക്കുമിടയിലുള്ള പേരൂറില്‍ വെച്ച് പ്രതിയെ പിടികൂടിയത്. നേരത്തെ കൃഷ്ണനും ഇന്ദിരയും അകന്നുകഴിയുകയായിരുന്നു. 20 വയസും, പ്ലസ്ടുവിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന മൂന്നു മക്കളുടെ നിര്‍ബന്ധപ്രകാരം ഇന്ദിര ഭര്‍ത്താവിനോടൊപ്പം വീണ്ടും ഒന്നിച്ചുതാമസിക്കുകയായിരുന്നു. നേരത്തെ തന്നെ ഇന്ദിരയോട് പ്രതികാരമുണ്ടായിരുന്ന കൃഷ്ണന്‍ ഇന്ദിരയെ കൊലപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു.
ബുധനാഴ്ച മാവുങ്കാല്‍ കോട്ടപ്പാറയിലെ വെള്ളുട ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ഇന്ദിര രാവിലെ പൊങ്കാലയിടാന്‍ പോയിരുന്നു. പൊങ്കാല കഴിഞ്ഞ് വൈകീട്ട് 4.30 മണിയോടെ ഇന്ദിര വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോള്‍ മദ്യലഹരിയില്‍ കൃഷ്ണനും പിറകെ പോവുകയും വാക്കത്തി കൊണ്ട് തലയ്ക്കും, കഴുത്തിനും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇന്ദിര മരിച്ചിരുന്നു. ഏറെ വൈകിയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇതിനിടയില്‍ കൃഷ്ണന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും പിന്നീട് തിരച്ചില്‍ നടത്തി പിടികൂടുകയായിരുന്നു. ഭാര്യയെ സംശയത്തിന്റെ പേരിലാണ് ഇവര്‍ അകന്നുകഴിഞ്ഞതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. കൊടവലത്തെ പൊക്കന്‍-ഗൗരി ദമ്പതികളുടെ മകളാണ് ഇന്ദിര. മക്കള്‍: കൃപേഷ്, കൃജിത്ത്, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: തമ്പാന്‍, രാജു.