കൊലക്കേസ് പ്രതിയെ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു
Jun 18, 2015, 13:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/06/2015) കൊലക്കേസ് പ്രതിയെ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ചിറ്റാരിക്കലിലെ പുത്തന്‍പുര ജോസ് എന്ന കൊല്ലന്‍ ജോസി (50)നാണ് വ്യാഴാഴ്ച രാവിലെ ഗുരുതരമായി വെട്ടേറ്റത്. ആലക്കോട് ചിറ്റടി ചെക്കിയ്യേരിയിലെ കളച്ചുകാട്ടില്‍ രാജന്റെ മകന്‍ ശരത് കുമാറി (28)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജോസ്. കുടിവെള്ള പ്രശ്‌നവുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2015 ജനുവരി 27നായിരുന്നു സംഭവം.
ഈ കേസില്‍ ആലക്കോട് പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജോസ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ വ്യാഴാഴ്ചയും ആലക്കോട് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് ജോസിന് ജാമ്യം ലഭിച്ചത്. ഇതു പ്രകാരം വ്യാഴാഴ്ച രാവിലെ സുഹൃത്ത് സണ്ണിയോടൊപ്പം ഓട്ടോ റിക്ഷയില്‍ സ്റ്റേഷനില്‍ ഒപ്പിടാന്‍ പോവുകയായിരുന്നു ജോസ്. ഇതിനിടയില്‍ ചെറുപുഴ പ്രാപ്പൊയില്‍ റോഡിനടുത്ത് പെരുവട്ടം എയ്യംങ്കലില്‍ വെച്ച് ഓട്ടോയിലും ബൈക്കിലുമെത്തിയ ആറംഗ മുഖംമൂടി സംഘം ജോസിനെ വെട്ടുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ച സുഹൃത്ത് സണ്ണിക്കും പരിക്കേറ്റു. വെട്ടേറ്റ ജോസിനെ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
സണ്ണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ജോസിനെ ആശുപത്രിയിലെത്തിച്ചത്. ശരത് കുമാറിന്റെ ബന്ധുക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ശരത്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ജോസിന്റെ വീടിന് ഒരു സംഘം തീവെച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement: