യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം
Jul 8, 2015, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/07/2015) ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുസ്ലിം ലീഗ് അനുഭാവികളായ ഉദുമ പടിഞ്ഞാറിലെ മുഹമ്മദ് സാജിദ് (26), മുഹമ്മദ് ആസിഫ് (29) എന്നിവരെ 2012 ഏപ്രില്‍ 23 ന് രാത്രി ഉദുമ കണ്ണിക്കുളങ്ങരയില്‍ വെച്ച് ബൈക്ക് തടഞ്ഞ് വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളായ ഉദുമ ബേവൂരി സ്വദേശികളായ വേലായുധന്‍ (45), വി.വി രതീഷ് എന്ന വട്ട്യന്‍ (35), മകന്‍ സുരേഷ് ബാബു എന്ന ബാബു (31) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് )കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വേലായുധനേയും ബാബുവിനേയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും രതീഷ് പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കണ്ട് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികള്‍ പതിയിരുന്ന് സാജിദിനേയും ആസിഫിനേയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Keywords : Kanhangad, Kerala, Udma, Youth, Assault, Case, Accuse, Sajid, Asif.