വധശ്രമം: മൂന്ന് പേര്‍ക്കെതിരെ കേസ്
Apr 10, 2012, 14:00 IST
കാഞ്ഞങ്ങാട്: ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.
അജാനൂര്‍ മഡിയനിലെ പെയിന്റിംഗ് തൊഴിലാളിയായ കണ്ണോത്ത് ഹൗസിലെ കെ. സന്ദീപിന്റെ പരാതി പ്രകാരം ബാഷിദ്, നൗഫല്‍, സൈഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മഡിയനിലെ റോയല്‍ ചിക്കന്‍സ്റ്റാളിന് സമീപമെത്തിയ സന്ദീപിനെ ബാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പുവടികൊണ്ട് തലക്കടിച്ചുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ സന്ദീപിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kanhangad, Police-Case, Murder-attempt