കല്ലിങ്കാലില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Aug 29, 2014, 11:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2014) പള്ളിക്കര കല്ലിങ്കാലില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പള്ളിക്കര ആലുതൊട്ടിയിലെ ഹുസൈനുല്‍ ഉലൈവി (26) യെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തു.
പള്ളിക്കര ജോളി നഗറിലെ ടി.കെ അബ്ദുര്‍ റഹീമിനെ (38) 2012 ജൂണ്‍ 14ന് കല്ലിങ്കാലില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹുസൈനുല്‍ ഉലൈവിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
കേസില്‍ പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് അനസ് (24), മുഹമ്മദ് ഇല്യാസ് (22), താഴെതൊട്ടിയിലെ പി. സുഹൈല്‍ (22), ആലുതൊട്ടിയിലെ സഫീര്‍ (23), മുഹമ്മദ് മഷൂദ് (22) എന്നിവരും പ്രതികളാണ്. ഫോണില്‍ ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് വധശ്രമത്തില്‍ കലാശിച്ചത്. കേസില്‍ പോലീസ് നേരത്തെ കുറ്റപത്രം സമര്‍പിച്ചിരുന്നു.

Keywords : Kanhangad, Case, Accuse, Arrest, Police, Court, Kerala, Kallingal, Hussainul Ulavi.