കളവ് മുതല്‍ വീതം വെക്കുന്നതിനിടെ കൂട്ടാളിയെ കൊലപ്പെടുത്താന്‍ ശ്രമം: 3 പേര്‍ പിടിയില്‍
Feb 6, 2015, 13:00 IST
നീലേശ്വരം: (www.kasargodvartha.com 06/02/2015) കളവ് മുതല്‍ വീതം വെക്കുന്നതിനിടെയുണ്ടായ തകര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് പേര്‍ പോലീസ് പിടിയിലായി. മടക്കര നങ്ങാരത്ത് ഷറഫുദ്ദീനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പള്ളിക്കര ബിലാല്‍ നഗറിലെ അഹമ്മദ് കബീര്‍ (29), അബ്ദുള്‍ സത്താര്‍ (32), തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കുഞ്ഞബ്ദുല്ല (30) എന്നിവരെയാണ് നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ പ്രേമരാജനും സംഘവും അറസ്റ്റ് ചെയ്തത്.
2014 നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ ശേഷം മടക്കരയില്‍ ഒത്തുകൂടിയ ഷറഫുദ്ദീനും മറ്റു മൂന്നുപേരും കളവ് മുതലുകള്‍ വീതംവെച്ചെടുക്കുന്നതിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ കബീറും സത്താറും കുഞ്ഞബ്ദുല്ലയും ചേര്‍ന്ന് ഷറഫുദ്ദീനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായവര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Robbery, Case, Accuse, Murder-attempt, Police, Kasaragod, Kanhangad, Ahammed Kabeer, Abdul Sathar, Kunhabdulla, Sharafudheen.