വധശ്രമം: പ്രതിക്ക് ജാമ്യം
Jan 24, 2015, 10:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/01/2015) ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവത്തൂര്‍ കൈതക്കാട്ട് വെച്ച് നങ്ങാരത്ത് ഷറഫുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കൈതക്കാട്ടെ ഹാഷിമിനാണ് (22) ജില്ലാ കോടതി ജാമ്യം നല്‍കിയത്.
ശബരിമല തന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതിയായ കൈതക്കാട്ടെ സത്താര്‍ ഷറഫുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയാണ്. സത്താറിന്റെ കൂട്ടാളിയാണ് ഹാഷിം. 2014 നവംബര്‍ 20 നാണ് ഷറഫുദ്ദീനെ സത്താറിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
സത്താറിന്റെയും ഹാഷിമിന്റെയും സംഘത്തില്‍പെട്ട ആള്‍തന്നെയാണ് നങ്ങാരത്തെ ഷറഫുദ്ദീന്‍. ഇവര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് അക്രമത്തിന് കാരണമായത്.

Keywords : Kasaragod, Kanhangad, Accuse, Bail, Police, Court order, Hashim.