സിനിമാ നിര്‍മാതാവിന്റെ ബഹുനില കെട്ടിട നിര്‍മാണ പ്രവൃത്തി നഗരസഭ തടഞ്ഞു
Mar 25, 2015, 16:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/03/2015) സിനിമാ നിര്‍മാതാവിന്റെ ബഹുനില കെട്ടിട നിര്‍മാണ പ്രവൃത്തി നഗരസഭ തടഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 100 ഡെയ്‌സ് ഓഫ് ലൗ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കോട്ടിക്കുളം പാലക്കുന്നിലെ വി. വിജയകുമാറിന്റെ ഉടമസ്ഥതയില്‍ ഹൊസ്ദുര്‍ഗ് ടെലിഫോണ്‍ എകസ്‌ചേഞ്ചിന് സമീപത്തെ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തിയാണ് നഗരസഭ സെക്രട്ടറി തടഞ്ഞത്. പരിശോധനയില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് തുടര്‍ പ്രവര്‍ത്തി തടഞ്ഞത്.
ബഹുനില കെട്ടിടമായതിനാല്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍നിന്നാണ് നിര്‍മാണത്തിനുള്ള അനുമതി നേടിയത്. പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പെര്‍മിറ്റ് പുതുക്കുന്നതിന് ഉടമ വിജയകുമാര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ നടത്തിയ പരിശോധനയിലാണ് ചട്ട ലംഘനം നടന്നതായി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയത്. ഒരു കെട്ടിടം പണിയുമ്പോള്‍ നിശ്ചിത സ്ഥലത്ത് കെട്ടിടം പണിയുന്നതിന് വ്യക്തമായ വ്യവസ്ഥകള്‍ നിലവിലുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് കെട്ടിട നിര്‍മാണം മുന്നോട്ട് കൊണ്ടുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്.
പെര്‍മിറ്റില്‍ നിന്ന് വ്യത്യസ്തമായി 1142.41 സ്‌ക്വയര്‍ മീറ്റര്‍ അധിക വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിസ്തീര്‍ണം കൂടിയാല്‍ ഓരോ ചതുരശ്ര മീറ്ററിനും മൂവായിരം രൂപ വീതം അധിക നികുതി അടക്കുകയും പുതിയ പ്ലാന്‍ നഗരസഭയ്ക്ക് സമര്‍പിക്കുകയും വേണമെന്നാണ് ചട്ടം.
എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് കെട്ടിടനിര്‍മാണം നടന്നത്. നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ നഗരസഭാ സെക്രട്ടറി അധിക നികുതിയായി 34.98 ലക്ഷം രൂപ അടക്കാന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. നോട്ടീസ് കൈപ്പറ്റിയതിനെ തുടര്‍ന്ന് ഉടമ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് പുറമെ അനൂപ് മേനോന്‍ നായകനായ 916 എന്ന ചിത്രവും വിജയകുമാര്‍ നിര്‍മ്മിച്ചിരുന്നു.
Keywords: Kanhangad, Municipality, Kerala, Building, Stay, Construction.
Advertisement: