കാഞ്ഞങ്ങാട് നഗരസഭാ പട്ടാക്കല്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച
Jul 6, 2013, 20:16 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പട്ടാക്കല്‍ വാര്‍ഡില്‍ ജുലായ് 8ന് തിങ്കളാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടര്‍മാരെ നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് യുഡിഎഫിന്റെയും എല്‍.ഡി.എഫ്.-നാഷണല്‍ലീഗിന്റെയും സ്ഥാനാര്‍ത്ഥികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മുസ്ലിംലീഗിലെ ഹംസത്ത് അബൂബക്കര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പട്ടാക്കല്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ 260 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജയിച്ചത്. അന്ന് മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് 76 വോട്ട് ലഭിച്ചു. അന്ന് 1,200 ഓളം വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം 1,800 ആണ്. ഇവരില്‍ 778 പേര്‍ പുരുഷന്മാരും 1,022 പേര്‍ സ്ത്രീകളുമാണ്.
യു.ഡി.എഫിനെ പ്രതിനിധീകരിച്ച് മുസ്ലിംലീഗിലെ റുബീന എന്ന് വിളിക്കുന്ന പി. ഖദീജയും നാഷണല്‍ലീഗ്-എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നജീമ റാഫിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചിത്രലേഖയുമാണ് അങ്കത്തട്ടിലുള്ളത്.
തീരദേശത്ത് പുഞ്ചാവി മുതല്‍ മുണ്ടത്തോട് വരെയും കിഴക്കന്‍ പ്രദേശത്ത് കല്ലൂരാവി മുതല്‍ പട്ടാക്കല്‍ വരെയും വ്യാപിച്ചുകിടക്കുന്ന പട്ടാക്കല്‍ വാര്‍ഡില്‍ പഴയ കടപ്പുറത്തിന്റെയും പുഞ്ചാവിയുടെയും വലിയൊരു ഭാഗം കൂടി ഉള്‍പെട്ടിട്ടുണ്ട്.
Keywords: By-election, Kanhangad, Municipality, Kerala, Muslim-league, LDF, UDF, INL, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.