കാഞ്ഞങ്ങാട്ടെ ബഹുനില കെട്ടിടം വിജിലന്‍സ് പരിശോധിച്ചു
Aug 31, 2015, 12:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) കാഞ്ഞങ്ങാട് നഗരത്തിലെ ബഹുനില കെട്ടിടം വിജിലന്‍സ് സംഘം പരിശോധിച്ചു. വിജിലന്‍സ് സി.ഐ. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അലാമിപ്പള്ളി നഗരസഭ ബസ് സ്റ്റാന്‍ഡിനും സ്റ്റേഡിയത്തിനും വേണ്ടി വാങ്ങിയ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തിക്ക് കെട്ടിടംപണിയുന്നതിന് അനുമതി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ കെട്ടിട വിഭാഗം എഞ്ചിനീയറായിരുന്ന എം.ടി. ഗണേശനെ സസ്‌പെന്റ് ചെയ്തിരുന്നു.
ഇയാള്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് ഗണേശന്‍ അനുമതി നല്‍കിയ എല്ലാ കെട്ടിടങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ബഹുനിലകെട്ടിടവും പരിശോധിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോളിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്ന് വിജിലന്‍സ് സി.ഐ. കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ എഞ്ചനിയീര്‍ ബാലകൃഷ്ണനും പരിശോധന സംഘത്തിലുണ്ട്. പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Keywords : Kasaragod, Kerala, Kasaragod, Vigilance-raid, Building, Multi level building inspected by Vigilance team, Royal Silks