ചരിത്രത്തിന്റെ ഓര്‍മക്കുറിപ്പുകളുമായി മുഹമ്മദ്
Sep 2, 2013, 11:00 IST
കാഞ്ഞങ്ങാട്: കാലഗതിയില്‍ വ്യക്തികളും സമൂഹങ്ങളും മണ്‍മറയുമ്പോഴും ഒരു കാലഘട്ടത്തിന്റെ ഓര്‍cകളും ചരിത്രങ്ങളും ബാക്കിവെച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരാന്‍ ഉപകരിക്കുന്ന ശേഖരണങ്ങളാണ് നാണയങ്ങളും സ്റ്റാമ്പുകളും. എന്നും വ്യത്യസ്തങ്ങളായ വിനോദങ്ങളില്‍ ഏര്‍പെടുന്ന കാലിച്ചാനടുക്കത്തെ മുഹമ്മദ് വളാപ്പാടി നാണയശേഖരണത്തിലൂടെ ശ്രദ്ധേയനാകുകയാണ്.
അമേരിക്ക, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, യു.എ.ഇ, ഒമാന്‍, സൗദി, എത്യോപ്യ, ബ്രിട്ടന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ലെബനോന്‍, റുമേനിയ, ശ്രീലങ്ക, ഇറാന്‍, മാലദ്വീപ്, ബഹ്‌റിന്‍, ബെല്‍ജിയം, മലേഷ്യ, ബ്രൂണെ, കാനഡ, ഫ്രാന്‍സ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ളതും ഇല്ലാത്തതും പഴക്കമേറിയതുമുള്‍പെടെ 250 ഓളം നാണയങ്ങളാണ് മുഹമ്മദിന്റെ ശേഖരണത്തിലുള്ളത്.
കഴിഞ്ഞ 11 വര്‍ഷത്തോളം യു.എ.ഇ പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള എമിറേറ്റ്‌സ് ജനറല്‍ പെട്രോളിയം കോര്‍പറേഷനില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന സമയത്താണ് നാണയ ശേഖരണം തുടങ്ങിയത്. കൂട്ടുകാരായ അശോകന്‍ മീങ്ങോത്ത്, അഷ്‌റഫ് പാണ്ടികശാല തുടങ്ങിയവരാണ് നാണയശേഖരണത്തിന് പ്രോല്‍സാഹനം നല്‍കിയത്.
ചരിത്രം പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ തന്റെ നാണയശേഖരണം വിനിയോഗിക്കണമെന്നാണ് മുഹമ്മദിന്റെ ആഗ്രഹം. മുമ്പ് സ്റ്റാമ്പ് ശേഖരണം ഉണ്ടായിരുന്നെങ്കിലും അത് വേണ്ട വിധത്തില്‍ സൂക്ഷിക്കാത്തതിനാല്‍ നശിച്ച് പോവുകയായിരുന്നു. കാഞ്ഞങ്ങാട് സൗത്തില്‍ താമസിക്കുന്ന മുഹമ്മദ് നല്ലൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. കേരള ദേശീയവേദി, ശ്രീനാരായണ സാംസ്‌കാരിക സ്റ്റഡി സര്‍ക്കിള്‍, ഫ്രൈഡെ കള്‍ചറല്‍ സെന്റര്‍, അടുക്കം ഫാസ് തുടങ്ങിയ സംഘടനയില്‍ സജീവമായിരുന്നു.
നിലവില്‍ കെ.പി.സി.സിയുടെ കീഴിലുള്ള പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ്. പരേതനായ മൗലാക്കിരിയത്ത് മൊയ്തുഹാജിയുടെയും കപ്പണക്കാല്‍ ആയിഷയുടെയും മകനാണ്. കെ.കെ ജരിയത്ത് ഭാര്യയും ക്രസന്റ് സ്‌കൂള്‍ ഒന്നാംതരം വിദ്യാര്‍ത്ഥിനി ആയിഷത്ത് ഷമ്മ മകളുമാണ്.

Keywords: Kanhangad, Kerala, Currency, Collection, Muhammed, Stamp, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.