മുച്ചിലോട്ട് പെരുങ്കളിയാട്ട ഗേറ്റ് തകര്‍ത്ത നിലയില്‍
Jan 30, 2012, 17:30 IST
കാഞ്ഞങ്ങാട്: ചൊവ്വാഴ്ച തുടങ്ങുന്ന കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വെള്ളിക്കോത്ത് യെങ്‌മെന്‍സ് ഓഡിറ്റോറിയത്തിനടുത്ത് റോഡരികില്‍ സ്ഥാപിച്ചിരുന്ന ഗേറ്റ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഗേറ്റ് തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരിക്കാം ബോര്‍ഡ് തകര്‍ക്കപ്പെട്ടതെന്ന് കരുതുന്നു. ഞായറാഴ്ച അടോട്ട് ക്ഷേത്രത്തില്‍ കോട്ടച്ചേരി കുന്നുമ്മലില്‍ നിന്ന് കാഴ്ച നടന്നിരുന്നു. കാഴ്ച കാണാനെത്തിയവര്‍ തിരിച്ച് പോകുമ്പോള്‍ ഗേറ്റ് തകര്‍ത്തതെന്ന് കരുതുന്നു.
Keywords: Kanhangad, kasaragod, kalyal Muchilottu temple, gate, Distriyed