മുസ്ലീം സര്‍വീസ് സൊസൈറ്റി ഖത്തര്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
Jan 11, 2013, 16:07 IST
കാഞ്ഞങ്ങാട്: മുസ്ലീം സര്‍വീസ് സൊസൈറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് ജില്ലാ കമ്മിറ്റി ആസ്ഥാനമായ കോട്ടച്ചേരി എം.എസ്.എസ് സെന്ററില്‍ സ്വീകരണം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് സി. യൂസഫ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണയോഗം സംസ്ഥാന കമ്മിറ്റി സെക്രട്ടറി സി.ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു.
ഖത്തര്‍യൂണിറ്റ് പ്രസിഡന്റ് കെ.സി.ഹമീദ്, ജില്ലാകമ്മിറ്റി ട്രഷറര്‍ പി.കെ.പി. ഇസ്മയില്‍ ഹാജി ഖത്തര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.ഫൈസല്‍ സൂപ്പര്‍ സ്വാഗതവും, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. സുലൈമാന്‍ നന്ദിയും പറഞ്ഞു.

Keywords: Muslim service society, Qatar, Unit, Office bearers, Reception, Kanhangad, Kasaragod, Kerala, Malayalam news