മുല്ലപ്പെരിയാര്‍: 12 ന് എം.എസ്.എഫ് മനുഷ്യ മതില്‍ തീര്‍ക്കും
Dec 7, 2011, 20:43 IST
കാഞ്ഞങ്ങാട്: മുല്ലപ്പെരിയാര്‍ സമരമുഖത്തുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മനുഷ്യ മതില്‍ തീര്‍ക്കും. സേവ് കേരള സേവ് മുല്ലപ്പെരിയാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന പരിപാടി വൈകുന്നേരം മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തുമെന്ന് മണ്ഡലം എം.എസ്.എഫ്. കമ്മിറ്റി അറിയിച്ചു. ആബിദ് ആറങ്ങാടി, സജീര്‍ പാലായി, ഷഫീര്‍ മാണിക്കോത്ത്, ഖുല്‍ബുദ്ധീന്‍പാലായി, റിയാസ് ചിത്താരി, നൗഫല്‍ ബാവ നഗര്‍, റഹീം കുയ്യാല്‍, യാസീന്‍ കള്ളാര്‍, ജാഫര്‍, പി.വി. ഇജാസ്, ജലീല്‍ കൂളിയങ്കാല്‍.
Keywords: Kasaragod, MSF, Mullaperiyar, Kanhangad.